REPLACE P1 LEAD ്REPLACE ടെക്​സ്​റ്റും ഹൈലൈറ്റും മാറ്റണം.

40 പേർക്കെതിരെ കേസ് പ്രകോപന സന്ദേശങ്ങൾ എത്തിയത് വിദേശത്തു നിന്ന് നിരോധനാജ്ഞ നീട്ടിയത് 26 വരെ നിരീക്ഷണത്തിന് കൂടുതൽ സി.സി.ടി.വി കാമറകൾ നിലക്കൽ: ശബരിമലയിൽ നിരോധനാജ്ഞ ഇൗ മാസം 26 വരെ നീട്ടി. മണ്ഡലകാലത്തിന് നടതുറക്കുന്നതുമായി ബന്ധപ്പെട്ട് നവംബര്‍ 15ന് അര്‍ധരാത്രി മുതല്‍ വ്യാഴാഴ്ച അര്‍ധരാത്രിവരെയാണ് കലക്ടർ പി.ബി. നൂഹ് 144 പ്രഖ്യാപിച്ചിരുന്നത്. ഇതാണ് നാല് ദിവസത്തേക്ക് കൂടി നീട്ടിയത്. നിരോധനാജ്ഞ ജനുവരി 22 വരെ നീട്ടണമെന്ന് കാട്ടി പത്തനംതിട്ട എസ്.പി കലക്ടർക്ക് വ്യാഴാഴ്ച റിപ്പോർട്ട് നൽകിയിരുന്നു. സന്നിധാനത്തും പമ്പയിലും നിലക്കലിലും ക്രമസമാധാനം തകർക്കണമെന്ന സംഘ്പരിവാർ അനുകൂല വാട്സ്ആപ് ഗ്രൂപ്പുകളിലെ സന്ദേശങ്ങളുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച പുലർച്ചയോടെ ഇൻറലിജൻസ് ശബരിമലയിൽ അതിജാഗ്രത നിർദേശം നൽകിയിരുന്നു. ഇൗസാഹചര്യത്തിലാണ് നിരോധനാജ്ഞ നീട്ടിയത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ. വ്യാഴാഴ്ച പത്തനംതിട്ടയിലെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിരോധനാജ്ഞ പിൻവലിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫ് നേതാക്കളും ഇതേ ആവശ്യമുന്നയിച്ചിരുന്നു. ബുധനാഴ്ച രാത്രി ഒമ്പതോടെ ശബരിമലയിലെ സുരക്ഷ നിയന്ത്രണങ്ങളിൽ അയവുവരുത്താൻ പൊലീസ് തീരുമാനിച്ചെങ്കിലും അതിനുശേഷം സന്നിധാനത്ത് അരങ്ങേറിയ നാമജപ പ്രതിഷേധവും വ്യാഴാഴ്ച പുലർച്ചയോടെ ലഭിച്ച ഇൻറലിജൻസ് മുന്നറിയിപ്പും കണക്കിലെടുത്ത് നിയന്ത്രണം തുടരണമെന്ന നിലപാടെടുക്കുകയായിരുന്നു. വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ ശബരിമലയിൽ കലാപത്തിന് ആഹ്വാനം ചെയ്തതിന് 17 പേർക്കെതിരെയും ഇതര സമൂഹമാധ്യമം വഴി ജാതി, മത വിദ്വേഷ പ്രചാരണം നടത്തിയതിന് 23 േപർക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇതിൽ ചില മാധ്യമപ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ല ൈസബർസെല്ലാണ് കേസെടുത്തത്. വിദേശരാജ്യങ്ങളിലുള്ള മലയാളികളാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിച്ചിരിക്കുന്നവരിൽ ഏറെയുമെന്ന് ശബരിമല സുരക്ഷക്രമീകരണങ്ങളുടെ ജോയൻറ് ചീഫ് കോഒാഡിനേറ്ററും സൈബർ ഡോം നോഡൽ ഓഫിസറുമായ മനോജ് എബ്രഹാം 'മാധ്യമ'ത്തോട് പറഞ്ഞു. ചിലരെ ഫോണിൽ ബന്ധപ്പെട്ട് ശാസിച്ചുകഴിഞ്ഞു. ആവർത്തിച്ചാൽ പാസ്പോർട്ട് റദ്ദുചെയ്ത് തിരികെ നാട്ടിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മനോജ് എബ്രഹാം അറിയിച്ചു. സന്നിധാനത്തെ പ്രതിഷേധങ്ങൾക്ക് ജനശ്രദ്ധ കിട്ടാൻ ക്രമസമാധാനം തകർക്കേണ്ടതുണ്ടെന്നും അതിനായി പ്രവർത്തിക്കണമെന്നുമാണ് പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്ന്. സന്നിധാനത്തേക്ക‌് വന്നുപോകുന്ന പൊലീസ‌് വാഹനങ്ങളുടെ ടയറുകൾ നശിപ്പിക്കാൻ രാത്രി റോഡുകളിൽ അള്ളും കുപ്പിച്ചില്ലും ആണിയും വിരിക്കണം, നാമജപപ്രതിഷേധം ശക്തമാക്കാൻ കൂടുതൽ സംഘ്പ്രവർത്തകർ യുദ്ധകാലാടിസ്ഥാനത്തിൽ സന്നിധാനത്ത് എത്തണം, ഫേസ് ഡിറ്റക്ഷൻ കാമറകൾ ഉള്ളതിനാൽ കാനനപാതകൾ തെരഞ്ഞെടുക്കണം, സന്നിധാനത്ത് എത്തുന്ന പ്രമുഖ ബി.ജെ.പി-ആർ.എസ്.എസ് നേതാക്കളിൽ ചിലർക്കുനേരെ വ്യാജ കൈയേറ്റശ്രമങ്ങളോ ആക്രമണമോ നടത്തി പൊലീസിനും സി.പി.എമ്മിനും എതിരായി ഭക്തർക്കിടയിൽ പ്രകോപനം സൃഷ്ടിക്കണം, കേസ‌് ഭയക്കണ്ട, അയ്യപ്പനുവേണ്ടി ജീവൻ കളയൂ എന്നിങ്ങനെയാണ് പ്രചരിക്കുന്ന സന്ദേശങ്ങൾ. രാഷ‌്ട്രീയ ബജ‌്‌റംഗ‌്ദൾ, ശബരിമല കർമസേന, സേവ‌് ശബരിമല, സ്വാമി അയ്യപ്പൻ, കാനനവാസൻ, ഇരുമുടിക്കെട്ട് തുടങ്ങിയ വാട്സ് ആപ് ഗ്രൂപ്പുകളിലായാണ് കലാപ ആഹ്വാനം. ഇൻറലിജൻസ് റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ പതിനഞ്ചോളം ഗ്രൂപ്പുകൾ സൈബർ ഡോമി​െൻറ നിരീക്ഷണത്തിലാണ്. പ്രശ്നസാധ്യത കണക്കിലെടുത്ത് കൂടുതൽ സി.സി ടി.വി കാമറകൾ സന്നിധാനത്തും പമ്പയിലും നിലക്കലും വ്യാഴാഴ്ച മുതൽ സ്ഥാപിച്ച് തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.