വെൽഫെയർ പാർട്ടി ഭൂസമര പ്രക്ഷോഭത്തിന് വിദ്യാർഥികളുടെ ഐക്യദാർഢ്യം

തിരുവനന്തപുരം: കൈയേറ്റ ഭൂമി തിരിച്ചുപിടിച്ച് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സെക്രേട്ടറിയറ്റ് പടിക്കൽ നടത്തുന്ന ത്രിദിന പ്രക്ഷോഭത്തിന് ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ഐക്യദാർഢ്യമർപ്പിച്ചു. ഗവ.ലോ കോളജ്, സി.ഇ.ടി, നാഷനൽ കോളജ്, ലോ അക്കാദമി, വിവിധ സ്കൂളുകൾ എന്നിവിടങ്ങളിൽനിന്നാണ് വിദ്യാർഥികൾ ഐക്യദാർഢ്യവുമായെത്തിയത്. ഫ്രറ്റേണിറ്റി ലോ കോളജ് യൂനിറ്റ് പ്രസിഡൻറ് റഹ്മാൻ സംസാരിച്ചു. മുനീബ്, സൈദ്, ഇജാസ് , ഹസാന ഫാത്തിമ, ഫായിസ്, ഫഹദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.