ആറ്റിങ്ങൽ ഉസ്​താദ്​ അനുകരണീയ മാതൃക -ഖലീൽ ബുഖാരി തങ്ങൾ

ആറ്റിങ്ങൽ: മണനാക്ക്, പെരുംകുളം അൽബുർഹാൻ സ്ഥാപനങ്ങളുടെ ചെയർമാനായിരുന്ന അന്തരിച്ച ആറ്റിങ്ങൽ അബ്ദുൽ അസീസ് മൗലവി അനുകരണീയ മാതൃകയായിരുെന്നന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഖലീൽ ബുഖാരി തങ്ങൾ കടലുണ്ടി അഭിപ്രായപ്പെട്ടു. അൽബുർഹാൻ സ്ഥാപനങ്ങളുടെ 17ാമത് വാർഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുതായി നിർമിച്ച സ്വലാത്ത് ഹാളി​െൻറയും മർഹുമ വയലിപ്പണ സുബൈദാബീവി സ്മാരക ലൈബ്രറിയുടെയും ഉദ്ഘാടനം ദക്ഷിണകേരള ജംഇയ്യതുൽ ഉലമ ഉപാധ്യക്ഷൻ കെ.പി. അബൂബക്കർ ഹസ്രത്ത് നിർവഹിച്ചു. കഴിഞ്ഞ വാർഷിക പരീക്ഷയിൽ മികവ് പുലർത്തിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനം പ്രവാസി വ്യവസായി അബ്ദുൽ ജബ്ബാർ നിർവഹിച്ചു. പൂർവ വിദ്യാർഥി സംഗമത്തിൽ അഷ്കർ ബുർഹാനി മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരെ ആദരിക്കൽ ഏരൂർ ഷംസുദ്ദീൻ മദനി നിർവഹിച്ചു. സനദ്ദാന പ്രഖ്യാപന ലോഗോയുടെ പ്രകാശനം നടന്നു. ചെയർമാൻ മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തോന്നയ്ക്കൽ എം. നവാസ് മൗലവി, മാമം അബ്ദുൽ ലത്തീഫ് മൗലവി, കുന്നിക്കോട് അബ്ദുൽ റഹീം മൗലവി, അൽ ജസാം, അൽ സജാം, അൽ ജസീം, യൂസഫ് സ്റ്റാലിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.