സ്വലാത്ത് വാര്‍ഷികവും നബിദിനാഘോഷവും

ആറ്റിങ്ങല്‍: മുട്ടപ്പലം പ്ലാമൂട് പുത്തന്‍പള്ളി മുസ്ലിം ജമാഅത്തിലെ എട്ടാമത് സ്വലാത്ത് വാര്‍ഷികവും നബിദിനാഘോഷവും 17 മുതല്‍ 20 വരെ നടക്കും. 17ന് വൈകീട്ട് ആറിന് പ്രസിഡൻറ് എം. സെയിനു ലാബ്ദീ​െൻറ അധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനം ചീഫ് ഇമാം നാസറുദ്ദീന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്യും. ഏഴിന് നിയാസ് മന്നാനി കരുനാഗപ്പള്ളി, 18ന് വൈകുന്നേരം ഏഴിന് അബൂ റബീഅ സദക്കത്തുല്ലാ ബാഖവി എന്നിവര്‍ പ്രഭാഷണം നടത്തും. 19ന് വൈകുന്നേരം ഏഴിന് അബൂ ഇദ്രീസു ഷാഫി പെരിങ്ങാട് പ്രഭാഷണം നിര്‍വഹിക്കും. 20ന് രാവിലെ 7.30ന് നബിദിന റാലി, 11ന് നബിദിന സമ്മേളനവും വൈകുന്നേരം ഏഴിന് നിയാസ് ജൗഹരി ഓച്ചിറയുടെ പ്രഭാഷണവും നടക്കും. 10ന് സൈനുദ്ദീന്‍ സഅദി അല്‍ബാ അലവി തങ്ങള്‍ നേതൃത്വം നല്‍കുന്ന വാര്‍ഷിക ദിക്‌ർ സ്വലാത്തും പ്രാർഥനാ സമ്മേളനവും നടക്കുമെന്ന് ജനറല്‍ സെക്രട്ടറി എ.ആര്‍. നിസാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.