ശബരിമല: സുരക്ഷ ചുമതല ഇവർക്ക്

തിരുവനന്തപുരം: ദക്ഷിണമേഖല എ.ഡി.ജി.പി അനിൽകാന്തിനാണ് ശബരിമലയുമായി ബന്ധപ്പെട്ട സുരക്ഷ ക്രമീകരണങ്ങളുടെ മുഖ്യചുമതല. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണൻ ചീഫ് കോഒാഡിനേറ്ററും തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാം ജോയൻറ് ചീഫ് കോഓഡിനേറ്ററുമായിരിക്കും. പത്തനംതിട്ട ജില്ല പൊലീസ് മേധാവി ടി. നാരായണനെ സ്പെഷൽ ലെയ്സൺ ഓഫിസറായും നിയോഗിച്ചു. തീർഥാടനകാലം നാല് ഘട്ടമായി തിരിച്ചാണ് സുരക്ഷ സംവിധാനത്തിന് രൂപംനൽകിയത്. നവംബർ 16 മുതൽ 30 വരെയുള്ള ഒന്നാംഘട്ടത്തിൽ നിലയ്ക്കൽ, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ ജോയൻറ് ചീഫ് കോഓഡിനേറ്റർക്കും മരക്കൂട്ടത്ത് കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെക്കും എരുമേലിയിൽ പരിശീലനവിഭാഗം ഡി.ഐ.ജി അനൂപ് കുരുവിള ജോണിനുമായിരിക്കും ചുമതല. നവംബർ 30 മുതൽ ഡിസംബർ 15 വരെയുള്ള രണ്ടാംഘട്ടത്തിൽ നിലയ്ക്കൽ, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ ഭരണവിഭാഗം ഐ.ജി പി. വിജയനും മരക്കൂട്ടത്ത് തൃശൂർ റേഞ്ച് ഐ.ജി എം.ആർ. അജിത്കുമാറും എരുമേലിയിൽ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും. ഡിസംബർ 15 മുതൽ 30 വരെയുള്ള മൂന്നാംഘട്ടത്തിൽ നിലയ്ക്കൽ, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളുടെ ചുമതല ഡി.ഐ.ജി എസ്. സുരേന്ദ്രനായിരിക്കും. മരക്കൂട്ടത്ത് കണ്ണൂർ റേഞ്ച് ഐ.ജി ബൽറാംകുമാർ ഉപാധ്യായയും എരുമേലിയിൽ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും. ഡിസംബർ 30 മുതൽ ജനുവരി 16 വരെയുള്ള നാലാംഘട്ടത്തിൽ നിലയ്ക്കൽ, പമ്പ, വടശ്ശേരിക്കര എന്നിവിടങ്ങളുടെ ചുമതല പൊലീസ് ആസ്ഥാനത്തെ ഐ.ജി ദിനേന്ദ്ര കശ്യപ് ആയിരിക്കും. മരക്കൂട്ടത്ത് ൈക്രം ഐ.ജി എസ്. ശ്രീജിത്തും എരുമേലിയിൽ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയും കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറും ചുമതല വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.