തിരുവനന്തപുരം: ചെങ്കൽ കൊച്ചോട്ടുകോണം വാർഡിലെ പാറക്കുളം നവീകരിച്ചു. ജലവിതരണം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, ഉപയോഗശൂന്യമായി കിടന്ന പാറക്കുളം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് നവീകരിച്ചത്. 5.94 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നവീകരണം. ഉപയോഗശൂന്യമായിക്കിടക്കുന്ന മറ്റു കുളങ്ങളും നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി ചെങ്കൽ തൊഴിലുറപ്പ് എ.ഇ ഡി.എസ്. നിതിൻ അറിയിച്ചു. കാട്ടാക്കട താലൂക്കിൽ പരാതിപരിഹാര അദാലത് 17ന് തിരുവനന്തപുരം: കാട്ടാക്കട താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത് 17ന്. കലക്ടർ ഡോ. കെ. വാസുകിയുടെ നേതൃത്വത്തിൽ രാവിലെ 10 മുതൽ കാട്ടാക്കട കുളത്തുമ്മൽ ഗവ. എൽ.പി. സ്‌കൂൾ ഓഡിറ്റോറിയത്തിലാണ് അദാലത്. ചികിത്സാസഹായം, റീസർേവ പരാതികൾ, റേഷൻകാർഡ് പരാതികൾ, സ്റ്റാറ്റ്യൂട്ടറിയായി ലഭിക്കേണ്ട പരിഹാരം, കോടതികളുടെയും കമീഷനുകളുടെയും പരിഗണനയിലിരിക്കുന്ന വിഷയങ്ങൾ എന്നിവ ഒഴികെയുള്ള പരാതികൾ പൊതുജനങ്ങൾക്ക് നേരിട്ട് സമർപ്പിക്കാം. താലൂക്ക് പരിധിയിലെ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളിലാണ് പരിഹാരം കാണുന്നത്. പരിഹാരം കാണാവുന്ന പരാതികൾ അന്നുതന്നെ തീർപ്പാക്കുകയും അല്ലാത്തവ സമയബന്ധിതമായി പരിഹരിക്കുകയും ചെയ്യും. ജനപ്രതിനിധികൾ, വകുപ്പുമേധാവികൾ തുടങ്ങിയവർ പങ്കെടുക്കും. ദേശീയ മാനേജ്മെൻറ് ഫെസ്റ്റിന് ഇന്ന് തുടക്കം തിരുവനന്തപുരം: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്മെൻറിൽ (കിക്മ), അവനീർ 2k18 എന്ന പേരിൽ സംഘടിപ്പിക്കുന്ന ദേശീയ മാനേജ്മെൻറ് ഫെസ്റ്റ് വെള്ളിയാഴ്ചയും ശനിയാഴ്ചയും കിക്മ കാമ്പസിൽ നടക്കും. സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രണ്ടുദിവസങ്ങളിലായി മാനേജ്മെൻറ്, ഇതര മേഖലകളിലായി 12 ഓളം മത്സരങ്ങൾ നടക്കും. ബിസിനസ് ക്വിസ്, ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെൻറ് ടീം, മർക്കറ്റിങ് ഗെയിം, ഫിനാൻസ് ഗെയിം, എച്ച്.ആർ. ഗെയിം, ട്രഷർ ഹണ്ട്, ഡാൻസ് കോമ്പറ്റിഷൻ, ടൂസ് ഫുട്ബാൾ, പബ്ഗ്, സ്‌പോട്ട് ഫോട്ടോഗ്രാഫി എന്നിവയാണ് മത്സര ഇനങ്ങൾ. മാനേജ്മെൻറ് എൻജിനീയറിങ്, ആർട്‌സ്, ബിരുദ വിദ്യാർഥികൾക്ക് പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.