വെട്ടുറോഡ് കാവോട്ടുമുക്ക് അപകടത്തിൽ നെഞ്ചുരുകി നാട്ടുകാർ

കഴക്കൂട്ടം: വെട്ടുറോഡ് കാവോട്ടുമുക്കിൽ കഴിഞ്ഞദിവസം നടന്ന അപകടത്തിൽ നെഞ്ചുരുകി നാട്ടുകാർ. അപകടശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരിൽ ആലിയ ഫാത്തിമയുടെ സഹോദരനായ ആദിലുമുണ്ടായിരുന്നു. അടുെത്തത്തിയപ്പോഴാണ് ത​െൻറ കുഞ്ഞനുജത്തിയും മുത്തച്ഛനുമാണ് അപകടത്തിൽപെട്ടതെന്ന് മനസ്സിലായത്. ആലിയ കാറിനടിയിൽ കുടുങ്ങിക്കിടക്കുന്നത് കണ്ട് നിലവിളിച്ച ആദിലിനെ നാട്ടുകാരാണ് തൊട്ടടുത്ത വീട്ടിലേക്ക് മാറ്റിയത്. രോഷാകുലരായ നാട്ടുകാർ കാർ പൂർണമായും തല്ലിത്തകർത്തു. പിന്നീട് വാഹനത്തി​െൻറ രേഖകൾ ഉൾപ്പെടെയുള്ളവ നാട്ടുകാർ നിലത്തിട്ട് കത്തിച്ചു. സ്ഥലത്ത് തടിച്ചുകൂടിയ സ്ത്രീകളുൾപ്പെടെയുള്ളവർ പ്രതിയായ മാഹീനെ മർദിച്ചു. പൊലീസ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. അഞ്ച് വർഷം മുമ്പ് ആദിലി​െൻറ പിതാവ് മരണപ്പെട്ടിരുന്നു. അതിനുശേഷം കുടുംബത്തിലെ ഏക അത്താണിയായിരുന്നു മുത്തച്ഛൻ അബ്ദുൽ സലാം. അധ്യാപകനായി വിരമിച്ച അബ്ദുൽ സലാം നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു. ചിരിച്ചുകൊണ്ട് ദിവസവും അതുവഴി കടന്നുപോകുന്ന ആലിയയുടെ മുഖവും നാട്ടുകാർക്ക് മറക്കാൻ കഴിയുന്നില്ല. പേരമക്കൾക്ക് തൊട്ടടുത്ത കടയിൽ നിന്ന് പലഹാരം വാങ്ങിനൽകി മടങ്ങുമ്പോഴായിരുന്നു അപകടം. നാടിനെ നടുക്കിയ അപകടത്തി​െൻറ ഞെട്ടൽ മാറാതെ പ്രദേശം മുഴുവനും ദുഃഖത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.