കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി 95 ലഷം രൂപ നൽകി. കോഴിക്കോട് െഗസ്റ്റ് ഹൗസിൽവെച്ച് ഭാരവാഹികൾ തുക മുഖ്യമന്ത്രി പണറായി വിജയന് കൈമാറി. സംസ്ഥാന പ്രസിഡൻറ് മെയ്തീൻ കുട്ടി, ജനറൽ സെക്രട്ടറി ജി. ജയപാൽ, വർക്കിങ് പ്രസിഡൻറ് ജി.കെ. പ്രകാശ്, വൈസ് പ്രസിഡൻറ് മുഹമ്മദ് സുഹൈൽ, ഗഫൂർ വയനാട്, സി. ഷമീർ, സുമേഷ് ഗോവിന്ദ് എന്നിവർ സംബന്ധിച്ചു. ദുരിതാശ്വാസനിധി: വ്യാപാരി വ്യവസായി ഏകോപനസമിതി 50 ലക്ഷം നൽകി കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 50 ലക്ഷം രൂപ സംഭാവന ചെയ്തു. സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീെൻറ നേതൃത്വത്തിൽ സമിതി ഭാരവാഹികൾ െഗസ്റ്റ് ഹൗസിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.