നെടുമങ്ങാട്: താലൂക്കിലെ റേഷൻ കടകളിലേക്കുള്ള സാധനങ്ങളുടെ വാതിൽപടി വിതരണത്തിൽ ക്രമക്കേടെന്ന് ആക്ഷേപം. അളവു തൂക്കത്തിലെ ക്രമക്കേടുകളെ കുറിച്ച് റേഷൻ വ്യാപാരികളുടെ പരാതി വ്യാപകമാകുന്നെങ്കിലും നടപടിയുണ്ടായില്ല. അളവിലും തൂക്കത്തിലുമുണ്ടാകുന്ന കുറവ് എങ്ങനെ പരിഹരിക്കുമെന്നറിയാതെ കുഴങ്ങുന്ന വ്യാപാരികൾ കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്നും സൂചനയുണ്ട്. റേഷൻ കടകളിലേക്കുള്ള സാധനങ്ങളുടെ വിതരണം േറഷൻ ഹോൾസെയിൽ ഡീലർമാരിൽനിന്ന് മാറ്റിയിരുന്നു. സിവിൽ സെെപ്ലസ് ഗോഡൗണിൽനിന്ന് നേരിട്ട് സാധനങ്ങൾ വാഹനത്തിൽ കയറ്റി റേഷൻ കടകളിലെത്തിച്ച് തൂക്കിനൽകണമെന്നാണ് വ്യവസ്ഥ. ഇതിനെയാണ് വാതിൽപടി വിതരണെമന്ന് പറയുന്നത്. ഇതിന് കരാർ നൽകുകയാണ് സർക്കാർ െചയ്യുന്നത്. കരാർ എടുക്കുന്ന വ്യക്തി സാധനങ്ങൾ ഗോഡൗണിൽനിന്ന് വാഹനത്തിൽ കയറ്റി റേഷൻ കടയിലെത്തിച്ച് വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള ത്രാസ് ഉപയോഗിച്ച് തൂക്കി വ്യാപാരിയെ ബോധ്യപ്പെടുത്തണം. എന്നാൽ, ഇത് പാലിക്കപ്പെടുന്നില്ല. ഗോഡൗണുകളിൽ േറഷൻ വ്യാപാരികളെ വിളിച്ചുവരുത്തും. അവിടെനിന്ന് വാഹനങ്ങളിൽ കയറ്റി റേഷൻ കടകളിൽ കൊണ്ടിറക്കുന്ന സാധനങ്ങൾ തൂക്കിയല്ല നൽകുന്നത്. 100 കിലോ അരി തൂക്കുേമ്പാൾ 10 കിലോയോളം കുറവുണ്ടാകുന്നതായി പരാതിയുയർന്നിട്ടുണ്ട്. മണ്ണെണ്ണയുടെ അളവിലും ഇത്തരത്തിൽ വെട്ടിപ്പ് നടക്കുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ താലൂക്കിലെ ഒരു റേഷൻ കടയിൽ കൊണ്ടിറക്കിയ സാധനങ്ങൾ ലീഗൽ മെേട്രാളജി വിഭാഗം തൂക്കി നോക്കിയപ്പോൾ വൻ കുറവാണ് കണ്ടെത്തിയത്. റേഷൻ സാധന വിതരണത്തിൽ തൂക്കക്കുറവ് വരുത്തുന്ന എല്ലാ ഗോഡൗണുകളിലേക്കും റേഷൻ വിതരണക്കാരുടെ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ഭരണാനുകൂല യൂനിയനായ എ.െഎ.ടി.യു.സി പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ഘാടനം നെടുമങ്ങാട്: പൂവത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 70 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് സി. ദിവാകരൻ എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.