നെടുമങ്ങാട്: ആരോഗ്യപൂർണമായ കായിക സംസ്കാരത്തിെൻറ വികസനവും സമ്പൂർണ കായിക ക്ഷമതയുള്ള ജനതയെയും വാർത്തെടുക്കാനൊരുങ്ങി ആനാട് ഗ്രാമപഞ്ചായത്ത്. ഇതിെൻറ ഭാഗമായി ഗ്രാമപഞ്ചായത്തിൽ സ്പോർട്സ് ടീം രൂപവത്കരിക്കുന്നതിനുള്ള സെലക്ഷൻ ട്രയൽസ് കം ചാംപ്യൻഷിപ് ഇൗമാസം 27, 28, നവംബർ 3, 4 തീയതികളിൽ നടത്തും. 27ന് വൈകുന്നേരം നാലിന് ചുള്ളിമാനൂർ മാർക്കറ്റ് ഗ്രൗണ്ടിൽ വോളീബാൾ ചാമ്പ്യൻഷിപ്പും ടീം സെലക്ഷനും 28ന് രാവിലെ പത്തിന് ആനാട് ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ കബഡി ചാമ്പ്യൻഷിപ്പും ടീം സെലക്ഷനും നടക്കും. ക്രിക്കറ്റ് ചാമ്പ്യൻഷിപ് നവംബർ 3,4 തീയതികളിൽ രാവിലെ പത്തിന് ആനാട് എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും ഫുട്ബാൾ ചാമ്പ്യൻഷിപ് നവംബർ 3,4 തീയതികളിൽ രാവിലെ പത്തിന് ആനാട് ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിലും നടക്കും. തദ്ദേശസ്ഥാപന തലത്തിൽ യൂത്ത് ക്ലബുകൾ തമ്മിൽ വിവിധ ഗെയിമുകളിൽ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുക വഴി യുവജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം വർധിപ്പിക്കുന്നതിനും യുവജന ക്ലബുകൾ തമ്മിലുള്ള സഹകരണം വിപുലീകരിക്കുന്നതിനും ലക്ഷ്യം വെക്കുന്നതാണ് പദ്ധതിയെന്ന് പഞ്ചായത്ത് പ്രസിഡൻറ് ആനാട് സുരേഷ് അറിയിച്ചു. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സംഘങ്ങൾ വ്യാഴാഴ്ച വൈകുന്നേരം അഞ്ചിന് മുമ്പ് പഞ്ചായത്തിൽ പേര് രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.