നെടുമങ്ങാട്: കോടികള്‍ ചെലവിട്ട് നിര്‍മിച്ച ട്രഷറി കെട്ടിടവും ഉപകരണങ്ങളും തുരുമ്പെടുക്കുമ്പോഴും നെടുമങ്ങാട് സബ്ട്രഷറി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് വാടകക്കെട്ടിടത്തില്‍. ഇതാകട്ടെ ഇടുങ്ങിയതും അസൗകര്യങ്ങള്‍ നിറഞ്ഞതും. ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെ എത്തുന്നവര്‍ക്കും ഇവിടെ നിന്നുതിരിയാനിടമില്ല. പുതിയ മൂന്നുനില കെട്ടിടത്തിെൻറ ജോലികള്‍ പൂര്‍ത്തിയാക്കിയിട്ട് വർഷങ്ങൾ കഴിയുന്നു. എന്നാല്‍, ഉദ്ഘാടനം നടത്തി അത് തുറന്നുകൊടുക്കാന്‍ നടപടികളായില്ല. 1994 മുതല്‍ വാടകക്കെട്ടിടത്തിലാണ്. 2.1 കോടി രൂപ വിനിയോഗിച്ചാണ് പുതിയ മന്ദിരത്തിെൻറ നിര്‍മാണം തുടങ്ങിയത്. കെട്ടിടം പണി പൂര്‍ത്തിയാകുകയും സ്ട്രോങ് റൂം ഉള്‍പ്പെടെ നിര്‍മിക്കുകയും ചെയ്തിട്ട് മാസങ്ങളായി. ക്യാബിന്‍ ഒരുക്കുന്നതിനും ബോര്‍ഡ് ഉള്‍പ്പെടെ സ്ഥാപിക്കുന്നതിനും വീണ്ടും 17 ലക്ഷം രൂപ കൂടി അനുവദിച്ചു. ഈ ജോലികള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. മൂന്നു നിലകളിലായി എല്ലാ ആധുനിക സജ്ജീകരണങ്ങളോടെയാണ് പുതിയ കെട്ടിടം പണിതിരിക്കുന്നത്. റവന്യൂ ടവറിനും വില്ലേജ് ഒാഫിസിനും സമീപത്തായിട്ടാണ് കെട്ടിടം. നേരത്തെ റവന്യൂ ടവറില്‍ ട്രഷറിക്ക് സ്ഥലം നല്‍കാന്‍ തയാറായെങ്കിലും വാടക കെട്ടിടത്തില്‍ തന്നെ തുടരുകയായിരുന്നു. ഒടുവില്‍ റവന്യൂ ടവര്‍ വളപ്പില്‍ തന്നെ സ്ഥലം കണ്ടെത്തി. അടിയന്തരമായി മറ്റ് ജോലികളും പൂര്‍ത്തിയാക്കി ട്രഷറി പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഉപഭോക്താക്കള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് മാസങ്ങളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.