കല്ലറ: തുമ്പോട് പാടശേഖരമിപ്പോൾ കൊയ്ത്തുത്സവത്തിെൻറ ലഹരിയിലാണ്. വർഷങ്ങളായി തരിശുകിടന്ന പാടങ്ങൾ ഇക്കുറി നൂറുമേനി വിളഞ്ഞപ്പോൾ കർഷകരുടെ മുഖവും വിസ്മയത്താൽ നിറഞ്ഞു. ആറുമാസം മുമ്പാണ് കൃഷിഭവെൻറ നേതൃത്വത്തിൽ പ്രദേശത്തെ കർഷകൻ ഭാസ്കരൻ നായരും കൂട്ടരും കൃഷിക്കിറങ്ങിയത്. പാട്ടത്തിനെടുത്തായിരുന്നു കൃഷി. പ്രതികൂല കാലാവസ്ഥയിലും വിളവ് മികച്ചതായിരുന്നു. കൂടുതൽ തരിശുനിലങ്ങളെടുത്ത് കൃഷിയിറക്കാനുള്ള തയാറെടുപ്പിലാണ് സംഘം. ഡി.കെ. മുരളി എം.എൽ.എ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. കല്ലറ പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാർ, ജില്ല പഞ്ചായത്തംഗം എസ്.എം. റാസി, ജി.എസ് ബീന, അസി. കൃഷി ഓഫിസർ ഗിരീശൻ പിള്ള, കെ. ഷീല, ദീപാ ഭാസ്കർ, വത്സലകുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.