നാമജപയാത്ര

കഴക്കൂട്ടം: ആെരതിര്‍ത്താലും ശബരിമല ആചാരങ്ങള്‍ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എൻ.എസ്.എസ് കരയോഗം യൂനിയന്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് താലൂക്ക് യൂനിയന്‍ പ്രസിഡൻറ് എം. സംഗീത്കുമാര്‍. ശബരിമല ക്ഷേത്ര ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.എസ്.എസ് താലൂക്ക് യൂനിയന്‍ സംഘടിപ്പിച്ച ശബരിമല സംരക്ഷണ രണ്ടാംഘട്ട പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം താലൂക്ക് യൂനിയ​െൻറ കീഴിലുള്ള പള്ളിപ്പുറം, കഴക്കൂട്ടം, ചെമ്പഴന്തി, ശ്രീകാര്യം, മണ്ണന്തല അഞ്ച് മേഖലയിലെ 60 കരയോഗങ്ങളിൽ നിന്നായി വനിതകളടക്കം നിരവധിപേര്‍ പങ്കെടുത്തു. കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രി നടയില്‍ നിന്നാരംഭിച്ച യാത്ര കഴക്കൂട്ടം കവല ചുറ്റി മഹാദേവര്‍ക്ഷേത്രത്തി​െൻറ പടിഞ്ഞാറേ ഗോപുരത്തിന് സമീപം അവസാനിച്ചു. വൈസ് പ്രസിഡൻറ് എം. വിനോദ്കുമാര്‍, മേഖല കണ്‍വീനര്‍മാരായ എസ്. ഗോപിനാഥന്‍നായര്‍ നായര്‍, പി. മുരളീധരന്‍നായര്‍, വി. വേണപ്പന്‍നായര്‍, അറപ്പുര മോഹനന്‍, രഘുകുമാര്‍, യൂനിയന്‍ സെക്രട്ടറി ടി.എസ്. നാരായണന്‍കുട്ടി, യൂനിയന്‍ ഇന്‍സ്പെക്ടര്‍ വിജു വി. നായര്‍, പ്രതിനിധി സഭാംഗം പള്ളിപ്പുറം രാജേഷ്, യൂനിയന്‍ കമ്മറ്റി അംഗങ്ങളായ ശാസ്തമംഗലം മോഹനന്‍, കാര്‍ത്തികേയന്‍നായര്‍, കെ.ആര്‍. വിജയകുമാര്‍, ഹരികുമാര്‍, കെ. വിജയകുമാരന്‍നായര്‍, കെ.ആര്‍. രാധാകൃഷ്ണന്‍, ശൈല മോഹന്‍ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.