ദേവസ്വം ബോർഡ് അംഗം ശങ്കരദാസ്​ രാജി​െവക്കണം -ബി.ജെ.പി

തിരുവനന്തപുരം: ശബരിമല തന്ത്രിമാരെയും പന്തളം കൊട്ടാരത്തെയും അപമാനിച്ചെന്നാരോപിച്ച് ദേവസ്വം അംഗം കെ.പി. ശങ്കരദാസി​െൻറ വീടിന് മുന്നിൽ ബി.ജെ.പി സമരം നടത്തി. നാമം ജപിച്ച് വീടിനുമുന്നിൽ ഹോമകുണ്ഡം തീർത്ത് നടത്തിയ സമരത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു. ജില്ല പ്രസിഡൻറ് എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. ശബരിമലയുടെ ദൈവചൈതന്യം നശിപ്പിക്കാൻ കൂട്ടുനിൽക്കുന്ന ശങ്കരദാസ് രാജിെവക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ. രാജശേഖരൻ അധ്യക്ഷത വഹിച്ചു. പി. അശോക് കുമാർ, പാപ്പനംകോട് സജി, പൂന്തുറ ശ്രീകുമാർ, പാങ്ങപ്പാറ രാജീവ്, വലിയശാല ബിന്ദു, സന്ധ്യ ശ്രീകുമാർ, കൗൺസിലർ ചിഞ്ചു, ജയരാജീവ്, സുകന്യ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.