വലിയകുന്ന് താലൂക്കാശുപത്രിയില്‍ അക്രമം: ഏഴുപേര്‍ കസ്​റ്റഡിയില്‍

ആറ്റിങ്ങല്‍: വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ അക്രമം. റോഡില്‍ െവച്ചുണ്ടായ ഏറ്റുമുട്ടല ില്‍ പരിക്കേറ്റ് ചികിത്സ തേടിയെത്തിയവരാണ് ആശുപത്രിക്കുള്ളിലും ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. പൊലീസ് പറയുന്നത്: രണ്ട് കാറില്‍ കല്ലമ്പലത്തുനിന്ന് ആറ്റിങ്ങലിലേക്ക് വന്ന രണ്ട് കുടുംബങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കാറിന് വശം കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ആറ്റിങ്ങല്‍ മൂന്നുമുക്കിലെത്തിയപ്പോള്‍ ഒരു കാറിലുണ്ടായിരുന്നവര്‍ മറ്റേ കാര്‍ തടഞ്ഞ് നിര്‍ത്തി അതിലുണ്ടായിരുന്നവരെ മർദിച്ചു. ഇരുകൂട്ടര്‍ക്കും മർദനമേറ്റു. തുടര്‍ന്ന്, ഒരു കൂട്ടര്‍ വലിയകുന്ന് താലൂക്കാശുപത്രിയില്‍ ചികിത്സതേടിയെത്തി. ഇവരുമായി ഏറ്റുമുട്ടിയ സംഘം കൂടുതല്‍ ആളുകളുമായി പിന്നാലെയെത്തി ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ െവച്ച് വീണ്ടും ഏറ്റുമുട്ടുകയായിരുന്നു. അധികൃതര്‍ ഉടന്‍തന്നെ പൊലീസിലറിയിച്ചതോടെ ഏഴുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അക്രമത്തിനിടെ പരിഭ്രാന്തരായ രോഗികളില്‍ പലരും പുറത്തിറങ്ങിയോടി. ആശുപത്രി ഉപകരണങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. ഒരു മണിക്കൂറോളം ആശുപത്രി പ്രവര്‍ത്തനം തടസ്സപ്പെട്ടു. ഡ്യൂട്ടി ഡോക്ടറുടെ പരാതിയിൽ കേസെടുത്തതായി എസ്.ഐ. തന്‍സീം അബ്ദുല്‍സമദ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.