മുറ്റം വൃത്തിയാക്കുന്നതിനിടെ വീട്ടമ്മ സെപ്റ്റിക്​ ടാങ്കിൽ വീണു

ആര്യനാട്: വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ വീട്ടമ്മ അബദ്ധത്തിൽ സെപ്റ്റിക് ടാങ്കിൽ വീണു. ആര്യനാട് തോളൂർ കാവിൻതല വീട്ടിൽ ഗീതയാണ് (60) അപകടത്തിൽപെട്ടത്. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. ഗീത ടാങ്കിന് സമീപം വൃത്തിയാക്കുന്നതിനിടെ ടാങ്കി​െൻറ സ്ലാബ് പൊട്ടി പത്തടി താഴ്ചയിൽ പതിക്കുകയായിരുന്നു. ശബ്ദവും നിലവിളിയും കേട്ട് ഇതുവഴി വന്ന പൊതു പ്രവർത്തകനായ ബി. സനകൻ ഫയർഫോഴ്സിനെയും നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന്, കള്ളിക്കാട്, നെടുമങ്ങാട്‌ ഫയർഫോഴ്സുകാർ സ്ഥലത്തെത്തി സാഹസികമായി വീട്ടമ്മയെ കരക്ക് കയറ്റി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ടി. പ്രതാപ് കുമാർ, ലീഡിങ് ഫയർമാൻ പ്രതാപ് കുമാർ, നെടുമങ്ങാട്‌ സ്റ്റേഷൻ ഓഫിസർ സൂരജ്, ഫയർമാൻ ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.