പൊതുഹിത വിചാരണ 25ന്

കൊല്ലം: കല്ലുവാതുക്കല്‍ വില്ലേജില്‍ ബ്ലോക്ക് 39ല്‍ റീസര്‍വേ 306/3, 306/10, 306/14 നമ്പറുകളില്‍പെട്ട 77 സ​െൻറ് പുരയിടം കല്ലുവാതുക്കല്‍ കുടിവെള്ള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിന് തീരുമാനമായി. ന്യായമായ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമുള്ള അവകാശ നിയമപ്രകാരമാണ് തീരുമാനം. 25ന് രാവിലെ 11ന് കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇതുമായി ബന്ധപ്പെട്ട് പൊതുഹിത വിചാരണ നടക്കും. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഉള്ളവര്‍ക്ക് നേരിട്ടോ രേഖാമൂലമോ ബോധിപ്പിക്കാം. അനധികൃത ബോര്‍ഡും ബാനറും നീക്കംചെയ്യണം കൊല്ലം: മയ്യനാട് ഗ്രാമപഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോര്‍ഡ്, ബാനർ‍, നോട്ടീസ് എന്നിവ 21നകം നീക്കംചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. സ്വമേധയാ നീക്കംചെയ്യാത്തവ പഞ്ചായത്ത് നീക്കംചെയ്യും. ചെലവാകുന്ന തുക ബന്ധപ്പെട്ടവരില്‍നിന്ന് പിഴസഹിതം ഈടാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.