ജില്ല സിവിൽ സർവിസസ്​ ടൂർണമെൻറ്​

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കായി സംഘടിപ്പിക്കുന്ന സിവിൽ സർവിസസ് ടൂർണമ​െൻറ് 2018, 26, 27 തീയതികളിൽ നടക്കും. ജില്ല സ്പോർട്സ് കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടികളിൽ അത്ലറ്റിക്സ്, ഫുട്ബാൾ, ബാഡ്മിൻറൺ (ഷട്ടിൽ), ടേബിൾ ടെന്നീസ്, വോളിബാൾ, നീന്തൽ, പവർ ലിഫ്റ്റിങ്, ക്രിക്കറ്റ്, ബാസ്ക്കറ്റ്ബാൾ, റെസ്ലിങ്, വെയ്റ്റ് ലിഫ്റ്റിങ് ആൻഡ് ബെസ്റ്റ് ഫിസിക്ക്, ലോൺ ടെന്നീസ്, കബഡി, ചെസ് എന്നീ 15 ഇനങ്ങളിലാണ് മത്സരങ്ങൾ. പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ 23ന് വൈകുന്നേരം അഞ്ചിന് മുമ്പ് ജില്ല സ്പോർട്സ് കൗൺസിൽ ഒാഫിസിൽ നൽകണം. എൻട്രി േഫാം ജില്ല സ്പോർട്സ് കൗൺസിലിൽ ലഭ്യമാണ്. ഫോൺ: 0471 2331720. കലാവിദ്യാരംഭം തിരുവനന്തപുരം: സ്വാതിതിരുനാൾ സംഗീതനാട്യ കലാകേന്ദ്രം ശാസ്തമംഗലം, തിരുമല, മണക്കാട്, കരമന സ​െൻററുകളിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ ശാസ്ത്രീയ നൃത്തം, ശാസ്ത്രീയ സംഗീതം, തബല, വയലിൻ, ഗിറ്റാർ, കീബോർഡ്, പിയാനോ, ഡ്രംസ്, ചിത്രരചന ഇനങ്ങളിൽ പ്രമുഖ ഗുരുക്കന്മാരുടെ നേതൃത്വത്തിൽ വിദ്യാരംഭംകുറിക്കും. ഫോൺ: 9349333443, 9496733443.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.