നഗരത്തിൽ മർട്ടിലെവൽ കാർ പാർക്കിങ് രൂപരേഖ തയാറായി

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി നഗരത്തിൽ മർട്ടിലെവൽ കാർപാർക്കിങ് സംവിധാനമൊരുക്കാൻ നഗരസഭ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച രൂപരേഖ തയാറായി. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടൻറായ ഐ.പി.ഇ. ഗ്ലോബലാണ് രൂപരേഖ തയാറാക്കി കോർപറേഷന് കൈമാറിയത്. റെയില്‍വേസ്റ്റേഷന് മുന്നില്‍ മേല്‍പാലത്തിന് സമീപമുള്ള പാര്‍ക്കിങ് കേന്ദ്രത്തിലും റോഡിനപ്പുറം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുമാണ് മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കേന്ദ്രമൊരുക്കുന്നത്. ഇവയെ പരസ്പരം ബന്ധപ്പെടുത്തുന്ന സ്‌കൈവാക്കും രൂപരേഖയിലുണ്ട്. മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ് സംവിധാനത്തി​െൻറ അനുമതി തേടുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ അധികൃതരുമായി കോര്‍പറേഷന്‍ ആദ്യഘട്ട ചര്‍ച്ച നടത്തിയിരുന്നു. രൂപരേഖ പൂർത്തിയായ സ്ഥിതിക്ക് വീണ്ടും കോർപറേഷൻ റെയിൽവേ അധികൃതരുമായി ചർച്ച നടത്തും. അതിനു ശേഷമേ പദ്ധതി സർക്കാറി‍​െൻറ അംഗീകാരത്തിനായി സമർപ്പിക്കൂവെന്നാണ് വിവരം. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തലസ്ഥാനത്തി​െൻറ സാംസ്കാരിക ഇടനാഴിയായ മാനവീയം വീഥിയും നഗരസഭ നവീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലെ സാംസ്കാരിക ഇടങ്ങളുടെ മാതൃകയിലായിരിക്കും നിർമാണപ്രവർത്തനങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.