തിരുവനന്തപുരം: കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്താണ് അപ്പോളോയുടെ ബ്രൂവറിക്കായുള്ള അപേക്ഷ ലഭിച്ചതെന്നും ഉദ്യോഗസ്ഥരുടെ നിർദേശാനുസരണമാണ് ആ അപേക്ഷ നിരസിച്ചതെന്നും എക്സൈസ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. 2015 േമയ് ഒമ്പതിനാണ് ഇതുസംബന്ധിച്ച അപേക്ഷ ഉമ്മൻ ചാണ്ടി സർക്കാറിന് ലഭിക്കുന്നത്. 2016 േമയിൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് അപേക്ഷ സർക്കാറിെൻറ പരിഗണനെക്കത്തി. അന്ന് നിലവിലിരുന്ന മദ്യനയത്തിെൻറ അടിസ്ഥാനത്തിലാണ് 2016 ജൂണിൽ ഉദ്യോഗസ്ഥരുടെ ശിപാർശപ്രകാരം അപേക്ഷ നിരസിച്ചത്. 2017ൽ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച പുതിയ മദ്യനയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ അനുമതി നൽകിയതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.