എം.എസ്.​ ഫൈസൽഖാൻ മൗലാന ആസാദ്​ നാഷനൽ ഉറുദു യൂനിവേഴ്​സിറ്റി ഫസ്​റ്റ്​ കോർട്ട്​ അംഗം

തിരുവനന്തപുരം: ഹൈദരാബാദ് മൗലാന ആസാദ് നാഷനൽ ഉറുദു യൂനിവേഴ്സിറ്റി ഭരണസമിതിയിൽ അംഗമായി എം.എസ്. ഫൈസൽഖാനെ നിയമിച്ചു. സർവകലാശാലയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം, പാഠ്യപദ്ധതികളുടെ കാര്യക്രമങ്ങൾ, നൂതന കോഴ്സുകളുടെ പാഠ്യവിഷയ ക്രമീകരണങ്ങൾ, മൂല്യനിർണയം, നിയമനങ്ങൾ തുടങ്ങിയവ ഫസ്റ്റ് കോർട്ട് അംഗത്തി​െൻറ പ്രവർത്തന മേഖലയിൽപെടും. രാഷ്ട്രപതി ഡോ. രാംനാഥ് കോവിന്ദാണ് അദ്ദേഹത്തെ നാമനിർദേശം ചെയ്തത്. നിലവിൽ കന്യാകുമാരി ആസ്ഥാനമായ നൂറുൽ ഇസ്ലാം സർവകലാശാലയുടെ പ്രൊ. ചാൻസലറും നിംസ് മെഡിസിറ്റിയുടെ മാനേജിങ് ഡയറക്ടറുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.