???????? ???????????? ???????? ?????? ?????????????? ???????????? ???????? ?????? ??????????? ????????? ????????????????????? ????????? ????? ?????? ?????.????.????? ???????

ഭക്തിയുടെ നിറവിൽ ഗണേശോത്സവ ആഘോഷങ്ങൾക്ക് സമാപനം

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10ന് ആരംഭിച്ച ആഘോഷങ്ങൾക്ക് സമാപനംകുറിച്ച് സാംസ്കാരിക സമ്മേളനത്തിനും ഗണേശ വിഗ്രഹ ഘോഷയാത്രക്കും നിമഞ്ജ്ജനത്തിനും തലസ്ഥാനം വേദിയായി. പ്രളയദുരന്തത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് പ്രത്യേക പ്രാർഥന ചടങ്ങുകളോടെയാണ് ഈവർഷത്തെ ഗണേശോത്സവ പൂജകൾ നടന്നത്. ജില്ലയിലെ 50 പ്രധാന കേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച ഘോഷയാത്രകളും നഗരത്തിലെ 55 കേന്ദ്രങ്ങളിൽനിന്ന് ആരംഭിച്ച ഘോഷയാത്രകളും പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിൽ എത്തിച്ചേർന്നു. പഴവങ്ങാടിയിൽ നടന്ന സാംസ്കാരിക സമ്മേളനം കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഘോഷയാത്ര ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽനിന്ന് പകർന്നുനൽകിയ ദീപം ഗണേശവിഗ്രഹങ്ങൾക്ക് മുന്നിൽ തെളിച്ചു. പന്ന്യൻ രവീന്ദ്രൻ, നടി വിന്ദുജ മേനോൻ, രതീശൻ, സ്വാമി മഹേശ്വരാനന്ദ സരസ്വതി, പോങ്ങുംമൂട് ഇടവക വികാരി ഫാ. ഡിക്രൂസ്, ഐ.എസ്.ആർ.ഒ മുൻചെയർമാൻ ഡോ. ജി. മാധവൻ നായർ എന്നിവർ സംബന്ധിച്ചു. കിഴക്കേകോട്ടയിൽ നിന്നാരംഭിച്ച ഘോഷയാത്ര ഓവർബ്രിഡ്ജ്, ആയുർവേദ കോളജ്, സ്റ്റാച്യു, പാളയം, എ.കെ.ജി സ​െൻറർ, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക, ഒാൾസെയിൻറ്സ് വഴി ശംഖുംമുഖം ആറാട്ടുകടവിൽ എത്തിച്ചേർന്നു. ശംഖുംമുഖത്ത് മിത്രൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ട്രസ്റ്റ് മുഖ്യകാര്യദർശി എം.എസ്. ഭുവനചന്ദ്രൻ, കെ.ആർ. വിജയൻ എന്നിവർ നേതൃത്വം നൽകി. പൂജകൾക്കുശേഷം ഗണേശവിഗ്രഹങ്ങൾ കടലിൽ നിമഞ്ജ്ജനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.