പെരിങ്ങമ്മല നിർദിഷ്​ട മാലിന്യ സംസ്കരണ പ്ലാൻറ്; സമരം ശക്തമാവുന്നു

പാലോട്: പെരിങ്ങമ്മല ജില്ല കൃഷിത്തോട്ടത്തിലെ നിർദിഷ്ട മാലിന്യ സംസ്കരണ പ്ലാൻറിനെതിരായ സമരം ശക്തമാക്കുന്നു. പരിസ്ഥിതി സംരക്ഷണ സമിതി മാലിന്യ പ്ലാൻറ് വിരുദ്ധ ആക്ഷന്‍ കമ്മിറ്റി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. മഹാത്മ ഗാന്ധിയുടെ 150ാം ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് പാലോട് ജങ്ഷനില്‍ ചേരുന്ന സാംസ്കാരിക കൂട്ടായ്മയോടെ പുതിയ സമരമുഖം തുറക്കുമെന്ന് സമരസമിതി അറിയിച്ചു. പെരിങ്ങമ്മലയില്‍ മാലിന്യ പ്ലാൻറ് വന്നാല്‍ ചിറ്റാര്‍-വാമനപുരം നദികൾ മാലിന്യവാഹിനികളാകും. നദീതീരങ്ങളിലെ ജനങ്ങളെ ഇതു സംബന്ധിച്ച് ബോധവത്കരിക്കുന്നതിനായി ഒരുപറയില്‍നിന്നും അഞ്ചുതെങ്ങിലേക്ക് നദീ സംരക്ഷണ യാത്ര സംഘടിപ്പിക്കും. നിയമസഭ മാര്‍ച്ചിന് ഒരുക്കങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. പ്ലാൻറിനെതിരെ പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് പെരിങ്ങമ്മല ഗ്രാമ പഞ്ചായത്ത് ഒാഫിസിനു മുന്നില്‍ സ്ഥിരം സമരവേദി ഒരുക്കും. കൃഷിത്തോട്ടത്തി​െൻറ പ്രവേശന പാതയായ പന്നിയോട്ടുകടവിലെ അനിശ്ചിതകാലസമരപ്പന്തല്‍ നിലനിര്‍ത്തിയാവും ഇത്. ജനകീയ പ്രക്ഷോഭത്തിലൂടെ മാത്രമേ സർക്കാർ പദ്ധതിയില്‍നിന്ന് പിന്മാറുകയുള്ളൂവെന്നും അതിനായി എല്ലാ രാഷ്ട്രീയ, മത, സാമുദായിക, സാംസ്കാരിക പ്രസ്ഥാനങ്ങളും പിന്തുണ നൽകണമെന്നും ആക്ഷന്‍ കമ്മിറ്റി യോഗം അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.