റോഡ് പണി വൈകുന്നു; കോണ്‍ഗ്രസ്-യൂത്ത്​ കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു

ആറ്റിങ്ങൽ: റോഡ് പണി വൈകുന്നതിൽ പ്രതിഷേധിച്ച് അഴൂർ മണ്ഡലം കോണ്‍ഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധവും മാസ് ‌ക് ധരിച്ച് നിൽപ് സമരവും നടത്തി. ചിറയിന്‍കീഴ്-പെരുങ്ങുഴി-മുരുക്കുംപുഴ ജില്ല റോഡി‍​െൻറയും ശാസ്തവട്ടം-അഴൂര്‍ തീരദേശ റോഡി​െൻറയും പുനര്‍നിർമാണം ഒമ്പത് മാസമായി മുടങ്ങിക്കിടക്കുകയാണ്. ഇതിൽ പ്രതിഷേധിച്ചായിരുന്നു പെരുങ്ങുഴി ജങ്ഷനില്‍ ഉപരോധവും നിൽപ് സമരവും നടത്തിയത്. നവീകരണത്തി​െൻറ പേരില്‍ വെട്ടിപ്പൊളിച്ച റോഡ് പാറപ്പൊടിയും സിമൻറും മെറ്റലും ചേര്‍ത്ത് അടച്ചത് പൊളിയുകയായിരുന്നു. കാല്‍നടയാത്രക്കാരും ഇരുചക്രവാഹനയാത്രികരും അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. പാറപ്പൊടി വിതറിയതിനാൽ വേനല്‍ക്കാലമായതോടെ പൊടിശല്യവും രൂക്ഷമാണ്. ഇത് സംബന്ധിച്ച് അന്വേഷിക്കുമ്പോള്‍ ജോലി ഏറ്റെടുത്ത തമിഴ്നാട്ടുകാരനായ കോണ്‍ട്രാക്ടറെ കാണാനില്ലെന്ന പതിവ് മറുപടിയാണ് അധികൃതര്‍ പറയുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കെ.പി.സി.സി അംഗം എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. കെ. രഘുനാഥന്‍, ശിവപ്രസാദ്, ഗോപിനാഥന്‍ ആശാരി, ബിജുശ്രീധര്‍, ബി. മനോഹരന്‍, എം. മനോജ്, ബീന മഹേശ്വരി, സുധർമ, വി.കെ. ശശിധരന്‍, ചിലമ്പില്‍ സുരേഷ്, നിസാം, ഷിജു, രാജു, വിനോദ്, ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് നിൽപ് സമരം ഡി.സി.സി ജനറല്‍ സെക്രട്ടറി എസ്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. അഴൂര്‍ മണ്ഡലം പ്രസിഡൻറ് രഞ്ജിത് പെരുങ്ങുഴി അധ്യക്ഷതവഹിച്ചു. അഴൂര്‍ വിജയന്‍, മുട്ടപ്പലം സജിത്ത്, എ.ആര്‍. നിസാര്‍, എസ്.ജി. അനില്‍കുമാര്‍, മാടന്‍വിള നൗഷാദ്, കെ. ഓമന, സി.എച്ച്. സജീവ്, എസ്. ജയലാല്‍, അഴൂര്‍ രാഹുല്‍ എന്നിവര്‍ സംസാരിച്ചു. അടിയന്തരമായി നിർമാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ എന്‍.എച്ച് ഓഫിസ് ഉപരോധിക്കുന്നതുള്‍പ്പെടെ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.