18 പുതിയ ഇനം ഇത്തവണ കായിക മേളയിൽ ഇല്ല

തിരുവനന്തപുരം: പുതുതായി ഉൾപ്പെടുത്തിയ 18 ഗെയിംസ് ഇനം സംസ്ഥാന സ്‌കൂള്‍ കായികമേളയിൽ ഉണ്ടാവില്ല. 39 ഇനങ്ങളായിരുന്നു നടത്തേണ്ടിയിരുന്നത്. ദേശീയ മത്സരങ്ങള്‍ക്ക് ദിവസങ്ങള്‍ ശേഷിക്കേ പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ മത്സര നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്ന പശ്ചാത്തലത്തിലാണ് മാന്വല്‍ പരിഷ്‌കരണ സമിതി താൽക്കാലിക മാറ്റം നിര്‍ദേശിച്ചത്. ദേശീയതലത്തില്‍ 85 ഓളം ഗെയിംസ് ഇനങ്ങളിലാണ് മത്സരം. സംസ്ഥാനത്ത് സ്‌കൂള്‍ ഗെയിംസില്‍ ഇനം തെരഞ്ഞെടുക്കുന്നതിനു മാനദണ്ഡമായി തീരുമാനിക്കുന്നത് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലി​െൻറ അംഗീകാരം ആണ്. സ്‌പോര്‍ട്‌സ് കൗണ്‍സിൽ അംഗീകാരമുള്ള ഇനം സ്‌കൂള്‍ കായികമേളയിലും നടത്താമെന്ന വ്യവസ്ഥയാണ് മാന്വല്‍ പരിഷ്‌കരണ സമിതി മുന്നോട്ടുവെച്ചത്. ഇതി​െൻറ അടിസ്ഥാനത്തിലാണ് 18 മത്സര ഇനം ഉള്‍പ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. എന്നാല്‍, മുന്‍ വര്‍ഷം നടത്തിയിരുന്ന ഇനങ്ങള്‍തന്നെ നടത്തുന്നത് ശ്രമകരമായിരിക്കുമെന്നു മാന്വല്‍ പരിഷ്‌കരണ കമ്മിറ്റിയില്‍ അഭിപ്രായമുയർന്നു.18 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമ്പോള്‍ നടത്തിപ്പിന് വന്‍ തുക ചെലവുംവരും. ദേശീയ മത്സരത്തിന് ടീമുകളെ പങ്കെടുപ്പിക്കാനുള്ള പ്രവര്‍ത്തനം ശ്രമകരവുമാകും. ഇത്തരം സാഹചര്യം പരിഗണിച്ചാണ് നടപടി. പുതുതായി ഉള്‍പ്പെടുത്തിയ മത്സര ഇനങ്ങള്‍ അടുത്തവര്‍ഷം മുതല്‍ സ്‌കൂള്‍ ഗെയിംസില്‍ ഉള്‍പ്പെടുത്തും. പുതുതായി ഉള്‍പ്പെടുത്തിയ ഇനങ്ങളില്‍ രണ്ടെണ്ണത്തില്‍ ചില കാറ്റഗറിയില്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മത്സരം ഇക്കുറി നടത്തണം. പുതുതായി ഉള്‍പ്പെടുത്തിയ മത്സര ഇനങ്ങള്‍: ബോക്‌സിങ്, ആര്‍ച്ചറി, ഷൂട്ടിങ്, സൈക്ലിങ് വുഷു യോഗ നെറ്റ്‌ ബാള്‍ സോഫ്റ്റ് ബാള്‍ പവര്‍ലിഫ്റ്റിങ് ടെനിക്കോയിറ്റ് റോളര്‍സ്‌കേറ്റിങ് ത്രോബാള്‍ ബേസ്‌ബാള്‍ ടഗ് ഓഫ് വാര്‍ ഫെന്‍സിങ് കരാേട്ട സെപത്രാക്കോ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.