തിരുവനന്തപുരം: ഉള്ളൂരിന് സമീപം മൂന്നുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. ശ്രീകാര്യം പോങ്ങുംമൂട് ഭാഗത്തും നാലോളം പേര്‍ക്ക് നായുടെ കടിയേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഏഴിന് ഉള്ളൂര്‍ ജങ്ഷനില്‍ ബസ് കാത്തുനിന്നവരെയാണ് ആക്രമിച്ചത്. വട്ടപ്പാറ സ്വദേശി ശിവദാസമേനോന്‍, ഉള്ളൂര്‍ സ്വദേശി തരുണ്‍ലാല്‍, പോങ്ങുമൂട് സ്വദേശി സൂര്യ എന്നിവരെ പരിക്കുകളുമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജിന് സമീപം ചാലക്കുഴിയില്‍ ഒരു നായെ പേയിളകിയ നിലയില്‍ നാട്ടുകാര്‍ കണ്ടിരുന്നു. ഈ നായാണ് മൂന്നുപേരെ ആക്രമിച്ചതെന്ന് കരുതുന്നു. എന്നാല്‍, മെഡിക്കല്‍ കോളജിന് സമീപം കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേര്‍ക്ക് നായുടെ കടിയേറ്റിറ്റുണ്ടെന്നും ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായും കൗൺസിലർ ജോണ്‍സണ്‍ ജോസഫ് അറിയിച്ചു. യാത്രക്കാര്‍ക്ക് ഭീഷണിയായ നിലയില്‍ റോഡില്‍ അലയുന്ന നായ്ക്കള്‍ ഏറെയുണ്ട്. ഇവയുടെ എണ്ണം നിയന്ത്രിക്കാന്‍ കോർപറേഷന് കഴിയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.