കിളിമാനൂർ: പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയെന്നത് ജീവിതത്തിലെ മഹത്തായ കർമമാണെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. കിളിമാനൂർ ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി പാലിയേറ്റിവ് പരിശീലന കോഴ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കിളിമാനൂർ രാജാ രവിവർമ്മ ആർട്ട് ഗാലറിയിൽ നടന്ന ചടങ്ങിൽ സൊസൈറ്റി പ്രസിഡൻറ് മടവൂർ അനിൽ അധ്യക്ഷത വഹിച്ചു. കോഴ്സ് ഡയറക്ടർ ഡോ.കെ. രാമൻ നായർ, സെക്രട്ടറി എം. ഷാജഹാൻ, ബി.പി. മുരളി, ഡി. സ്മിത, ശ്രീജാ ഷൈജു ദേവ്, എസ്. രഘുനാഥൻ എന്നിവർ സംസാരിച്ചു. വിദേശ കറൻസികൾ തട്ടിയെടുത്തതായി പരാതി ആറ്റിങ്ങൽ: വിദേശികളായ സ്ത്രീയും പുരുഷനും ആറ്റിങ്ങലിലെ ഫോറിൻമണി എക്സ്ചേഞ്ച് സ്ഥാപനത്തിൽനിന്ന് ഒന്നേ മുക്കാൽ ലക്ഷം ഇന്ത്യൻ രൂപക്കുള്ള വിദേശ കറൻസികൾ തട്ടിയെടുത്തതായി പരാതി. ആറ്റിങ്ങൽ കച്ചേരി ജങ്ഷൻ ചിറയിൻകീഴ് റോഡിലെ വി.എസ് അസോസിയേറ്റ്സിൽനിന്ന് തിങ്കളാഴ്ച ഉച്ചക്ക് 12.50 ഓടെയാണ് പണം കവർന്നത്. 1000 ദിർഹത്തിന് ചെയിഞ്ച് വേണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ സ്ഥാപനത്തിൽ എത്തിയത്. കൗണ്ടറിൽ ഉണ്ടായിരുന്ന ആൾ ചെയിഞ്ച് എടുക്കാനായി അകത്തേക്ക് പോയ തക്കം നോക്കി കൗണ്ടറിലെ മേശയിൽ ഉണ്ടായിരുന്ന വിദേശ കറൻസികൾ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. 7500 സൗദി റിയാൽ, 75 കുവൈത്ത് ദിനാർ എന്നിവയാണ് കവർന്നത്. ഇതേ രീതിയിൽ ഒരാഴ്ച മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫോറിൻ മണി എക്ചേഞ്ച് സ്ഥാപനത്തിൽ തട്ടിപ്പുനടന്നിരുന്നു. ആറ്റിങ്ങലിലെ സ്ഥാപന ഉടമ തിരുവനന്തപുരത്തെ സ്ഥാപനവുമായി ബന്ധപ്പെട്ട് അന്നത്തെ സി.സി.ടി.വി ദൃശ്യത്തിെൻറ ചിത്രം വരുത്തി പരിശോധിച്ചപ്പോൾ അവർ തന്നെയാണ് ഇവിടെയും തട്ടിപ്പ് നടത്തിയതെന്ന് മനസ്സിലായി. ആറ്റിങ്ങലിലെ സ്ഥാപനത്തിൽ കുറച്ചുദിവസമായി സി.സി.ടി.വി കാമറ വർക്ക് ചെയ്യാത്തതിനാൽ ആ ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല. ആറ്റിങ്ങൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദേശീയപാതയിൽ സ്ഥാപിച്ചിട്ടുള്ള കാമറകളിൽനിന്ന് വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.