തിരുവനന്തപുരം: പ്രളയക്കെടുതിയിൽനിന്ന് കരകയറുന്ന കേരളത്തിെൻറ പുനർനിർമിതിക്കായി ജില്ല നൽകിയത് 13.72 കോടി രൂപ. അഞ്ചുദിവസങ്ങളിലായി ജില്ലയിലെ വിവിധ താലൂക്കുകളിൽ നടന്ന ധനസമാഹരണയജ്ഞം ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ നേതൃത്വത്തിലായിരുന്നു ജില്ലയിൽ ധനസമാഹരണ യജ്ഞം. കാറിടിച്ച് കാല്‍നടയാത്രികർക്ക് പരിക്ക് വെഞ്ഞാറമൂട്: കാറിടിച്ച് കാല്‍നടയാത്രികരായ ഇരട്ട സഹോദരങ്ങള്‍ക്ക് പരിക്ക്. നിലമേല്‍ പുതുശ്ശേരി ആലുംമൂട്ടില്‍ വീട്ടില്‍ അയിഷ(11), അബൂബക്കര്‍ (11)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 8.30ന് നിലമേലിലായിരുന്നു അപകടം. ഇവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.