കൊല്ലം: ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കുട്ടികളിലെയും കൗമാരക്കാരിലെയും മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നടത്തിയ ശിൽപശാല കലക്ടർ എസ്. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി സംസ്ഥാന അധ്യക്ഷൻ ഡോ. വർഗീസ് പി. പുന്നൂസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എം.പി. രാധാകൃഷ്ണൻ, നിയുക്ത പ്രസിഡൻറ് ഡോ. രവികുമാർ, ഡോ. എൻ.എസ്. ജിനൻ, ഡോ. ആൽഫ്രഡ് സാമുവൽ എന്നിവർ സംസാരിച്ചു. 'കുട്ടികളിലെ പെരുമാറ്റ പ്രശ്നങ്ങളെ എങ്ങനെ സമീപിക്കണം' വിഷയത്തിൽ യുവ സൈക്യാട്രിസ്റ്റും, കോഴിക്കോട് മെഡിക്കൽ കോളജിലെ അസി. പ്രഫസറുമായ ഡോ. വർഷ വിദ്യാധരൻ, 'കുട്ടികളിലെ പഠനപ്രശ്നങ്ങളും ശാസ്ത്രീയ സമീപനവും' വിഷയത്തിൽ ഡോ. ദീനു ചാക്കോയും ക്ലാസെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളജ് മാനസികാരോഗ്യ വിഭാഗം അസി. പ്രഫസർ ഡോ. അരുൺ ബി. നായർ രണ്ടു വിഷയങ്ങൾ അവതരിപ്പിച്ചു. പുനലൂർ-ചെങ്കോട്ട ട്രെയിൻ സർവിസ് പൂർവസ്ഥിതിയിലായില്ല പുനലൂർ: പ്രളയം അവതാളത്തിലാക്കിയ പുനലൂർ-ചെങ്കോട്ട ട്രെയിൻ സർവിസ് ഒരുമാസമായിട്ടും പൂർവസ്ഥിതിയിലായില്ല. പാളത്തിൽ പലയിടത്തും മണ്ണ് ഇടിഞ്ഞ് വീണതിനെ തുടർന്ന് ആഗസ്റ്റ് 15മുതലാണ് സർവിസിന് തടസ്സംനേരിട്ടത്. തെന്മലക്കും കോട്ടവാസലിനുമിടയിൽ നിരവധി സ്ഥലങ്ങളിൽ അപകടമാംവിധം മലയും പാറയും പാളങ്ങളിൽ പതിച്ചിരുന്നു. തുരങ്കങ്ങളുടെ കവാടത്തിലടക്കം തടസ്സമായതിനെ തുടർന്ന് ട്രെയിൻ ഗതാഗതം രണ്ടാഴ്ചയോളം നിർത്തിവെച്ചു. യുദ്ധകാല അടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി നടത്തി ആഴ്ചയിൽ മൂന്നുദിവസമുള്ള താംബരം-കൊല്ലം സ്പെഷൽ ട്രെയിൻ സർവിസ് ആരംഭിച്ചു. സാധാരണക്കാരായ യാത്രികർക്ക് ഗുണമാകുന്ന പാസഞ്ചറും തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസും ഇനിയും പുനരാരംഭിച്ചില്ല. പാലരുവി ഇല്ലാതായത് വടക്കൻജില്ലകളിലേക്കുള്ള നിരവധി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പുതുതായി സ്ഥാപിച്ച ബ്രോഡ്ഗേജ് ലൈനുകളുടെ വശത്ത് ഇനിയും അപകടാവസ്ഥ ഉള്ളത് ചൂണ്ടിക്കാട്ടിയാണ് മറ്റ് ട്രെയിനുകൾ പുനരാരംഭിക്കാത്തതെന്ന് അധികൃതർ പറയുന്നു. ഇതുവഴി രാത്രികാല സർവിസ് സുരക്ഷിതമെല്ലന്ന ഉന്നത അധികൃതരുടെ നിലപാടും തിരിച്ചടിയായി. പാലരുവി ട്രെയിനുകൾ പുലർച്ചയാണ് പുനലൂരിനും ചെങ്കോട്ടക്കുംമിടയിൽ കടന്നുപോകുന്നത്. ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോം അടക്കം അശാസ്ത്രീയ നിർമാണം കാരണം യാത്രക്കാർക്ക് ട്രെയിനിൽ കയറിയിറങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. കനത്തമഴയിൽ സ്റ്റേഷനോടനുബന്ധിച്ചുള്ള ഒരു കലുങ്ക് തകർന്നതും സിഗ്നലുകൾക്ക് നേരിട്ട തകരാറും പരിഹരിക്കാതെ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തുന്നതിനും സാങ്കേതിത പ്രശ്നങ്ങൾ അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.