കുണ്ടറ: കഴുത്തൊപ്പം വെള്ളത്തിൽ മുങ്ങിയ വീട്ടുകാർ സർക്കാറിെൻറ ആനുകൂല്യപട്ടികയിൽ നിന്ന് പുറത്തായതാണ് മൺറോതുരുത്തിലെയും കിഴക്കേകല്ലടയിെലയും പ്രളയാനന്തര സംഭവം. വർഷങ്ങളായി വീടുകൾ ഉപേക്ഷിച്ചുപോയവർക്ക് ആനുകൂല്യം ലഭിച്ചതായും ആക്ഷേപമുണ്ട്. പേരയം പഞ്ചായത്തിലെ ജെംസ് കോളനിയിൽ നിന്ന് ലഭിച്ച 27 അപേക്ഷകളിൽ കൃത്യമായ പരിശോധന നടത്തി തികച്ചും അർഹരായ അഞ്ച് കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകി. കിഴക്കേ കല്ലട പഞ്ചായത്തിൽ 483 പേരാണ് അപേക്ഷ നൽകിയത്. 50 അപ്പീൽ തഹസിൽദാർക്ക് ലഭിച്ചു. പ്രഥമിക പരിശോധനക്ക് ശേഷം 181 പേർക്ക് 10,000 രൂപ വീതം അനുവദിച്ചു. ഇവിടെ 35 വീടുകൾ പൂർണമായും 15 എണ്ണം ഭാഗികമായും തകർന്നു. ഇളവൂർക്കാവ് കാളത്തറ കോളനിയിലും അർഹതപ്പെട്ട പലർക്കും ആനുകൂല്യം കിട്ടിയില്ലെന്ന പരാതിയുണ്ട്. മൺേറാതുരുത്തിൽ 620 അപേക്ഷ ലഭിച്ചിട്ടുണ്ട്. ആർക്കൊക്കെ 10,000 രൂപ ലഭിച്ചെന്ന വിവരം വില്ലേജ് ഓഫിസിലും പഞ്ചായത്ത് ഒാഫിസിലും ലഭ്യമായില്ല. പഞ്ചായത്തിലെ കിടപ്രം തെക്ക്, നെന്മേനി, കണ്ട്രാംകാണി, പട്ടംതുരുത്ത് ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറിയ പലർക്കും ധനസഹായം ലഭിച്ചില്ലെന്ന അരോപണമുണ്ട്. ഇവിടെയും അപ്പീൽ അപേക്ഷകൾ കലക്ടർക്കും തഹസിൽദാർക്കും ലഭിച്ചിട്ടുണ്ട്. അനന്തരം അവ്യക്തതകൾ * അപേക്ഷകരെ കൃത്യമായി കണ്ടെത്താൻ പഞ്ചായത്ത് ഭരണസമിതികൾക്കും രാഷ്ട്രീയപ്രവർത്തകർക്കും കഴിഞ്ഞിട്ടില്ല * എങ്ങനെ അപേക്ഷിക്കണം എന്ന് അർഹതപ്പെട്ട പലർക്കും അറിയാതെ പോയി * ക്യാമ്പിൽ രജിസ്റ്റർ ചെയ്തവർക്കെല്ലാം 10,000 രൂപ കിട്ടുമെന്ന പ്രചാരണം വിശ്വസിച്ചവർ അപേക്ഷിച്ചില്ല * ദുരിതാശ്വാസവുമായി ബന്ധപ്പെട്ട വിവരങ്ങൾ പഞ്ചായത്തുകൾക്കോ ഭരണസമിതി അംഗങ്ങൾക്കോ വ്യക്തമായി അറിയില്ല. വില്ലേജിൽ ചോദിച്ചാൽ താലൂക്കിൽ ലഭിക്കുമെന്ന മറുപടിയാണ് കിട്ടുന്നത് അനന്തരം നടപടികൾ തുടരുന്നു (ചിത്രം) കരുനാഗപ്പള്ളി: പ്രളയക്കെടുതിയെതുടർന്ന് കരുനാഗപ്പള്ളി താലൂക്കിൽ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. പള്ളിക്കലാറിെൻറ കൈവഴി കരകവിഞ്ഞൊഴുകിയ തൊടിയൂരിെൻറ കിഴക്ക് വടക്ക് പ്രദേശത്താണ് വലിയ നാശം സംഭവിച്ചത്. വീട് തകർന്നവർക്ക് ധനസഹായത്തിനുള്ള നടപടികൾ നടന്നുവരുന്നു. പഞ്ചായത്തിെൻറയും വില്ലേജിൈൻറയും നഷ്ടം എൻജിനീയറിങ് വിഭാഗം കണക്കാക്കി. എൻ.എസ്.ജി.ഡിയുടെ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറക്ക് വീടിെൻറ ധനസഹായ നടപടികളുമായി മുന്നോട്ടുപോകാനാവുവെന്ന് റവന്യൂവിഭാഗം പറയുന്നു. ക്യാമ്പുകളിൽ കഴിഞ്ഞ 935 പേർക്കും ക്യാമ്പിലെത്താതെ ബന്ധുവീടുകളിൽ കഴിഞ്ഞ 88 പേർക്കും ഉൾെപ്പടെ 1023 പേർക്ക് 10,000 രൂപ വെച്ച് സഹായം നൽകി. അനർഹർ കടന്നുകൂടി ആനുകൂല്യം തട്ടിയെടുത്തെന്ന പരാതി വ്യാപകമാണ്. താലൂക്കിൽ 10,000 രൂപ ധനസഹായം ലഭിക്കാൻ നിരവധി പേരുണ്ടെന്നാണ് കണക്ക്. തൊടിയൂർ നേർത്ത്10ാം വാർഡിൽ ദുരിതാശ്വാസ ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്ത 55 പേർക്ക് തുക ലഭിച്ചിട്ടില്ല. ബന്ധുവീടുകളിൽ അഭയം തേടിയ അപേക്ഷകരെ പരിഗണിച്ചില്ലെന്ന് പരാതിയുണ്ട്. ................................................. റിപ്പോർട്ട്: ബി. ഉബൈദുഖാൻ നെജിമുദ്ദീൻ മുള്ളുവിള ആർ. തുളസി അശ്വിൻ പഞ്ചാക്ഷരി ഷംസ് കരുനാഗപ്പള്ളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.