രേഖ ഡിജിറ്റൽ അല്ലെങ്കിൽ 'പണി' കിട്ടും

തിരുവനന്തപുരം: പ്രളയത്തിൽ നഷ്ടപ്പെട്ടവരുടെ തിരിച്ചറിയൽ രേഖ കണ്ടെത്തുന്നതിന് ഏകീകൃത സോഫ്റ്റ്വെയറും അദാലത്തുകളുമെല്ലാം തുടങ്ങിയെങ്കിലും ഡിജിറ്റലായി സൂക്ഷിക്കാത്ത പഴയ തിരിച്ചറിയൽ രേഖകളുടെ വീണ്ടെടുക്കലിൽ അനിശ്ചിതത്വവും അവ്യക്തതയും. സോഫ്റ്റ്വെയറിൽ അപേക്ഷ സമർപ്പിക്കുകയും പിന്നീട് അപേക്ഷ വകുപ്പുകളിലേക്ക് കൈമാറുകയും ചെയ്യുമെന്നായിരുന്നു നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, ഇതിനായുള്ള അദാലത്തുകളിൽ അതത് വകുപ്പുകളുടെ കൗണ്ടറുമായി ബന്ധപ്പെട്ട് തുടർനടപടി സ്വീകരിക്കണമെന്നാണ് നിർദേശിക്കുന്നത്. ഫലത്തിൽ പഴയ രേഖകളുടെ കാര്യത്തിൽ സാധാരണ ചെയ്യുന്ന രീതിയിൽ ഒാഫിസുകൾ കയറിയിറങ്ങേണ്ട ഗതികേടിലാണ് പ്രളയബാധിതർ. ഒാൺലൈനായി അപേക്ഷ സ്വീകരിച്ചാലും പഴയ സർട്ടിഫിക്കറ്റുകളാണെങ്കിൽ നേരത്തെയുള്ള കടലാസ് ഫയൽ രൂപത്തിലാകും വകുപ്പുകളിലേക്ക് കൈമാറുക. ഫയൽ നീക്കത്തിനും സർട്ടിഫിക്കറ്റുകൾ വീണ്ടെടുക്കലിനും ആര് മുൻകൈ എടുക്കുമെന്നോ ഇവയുടെ തുടർനടപടികൾ എന്താകുമെന്നോ ഇനിയും വ്യക്തമല്ല. നഷ്ടപ്പെട്ട രേഖകളെല്ലാം സോഫ്റ്റ്വെയർ സഹായത്തോടെ വേഗത്തിൽ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയ കാര്യത്തിലാണ് ഇൗ അവ്യക്തതയും ആശയക്കുഴപ്പവും. റവന്യൂ വകുപ്പിൽനിന്നുള്ള രേഖകൾ ഇ-ഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭ്യമാക്കാനാകും. എന്നാൽ, 2009ന് ശേഷം രജിസ്റ്റർ ചെയ്ത രേഖകളേ ഇ-ഡിസ്ട്രിക്റ്റ് വഴി കിട്ടൂ. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളാകെട്ട 2001ന് ശേഷം വിതരണം ചെയ്തവയേ ഡിജിറ്റൽ രൂപത്തിലുള്ളൂ. പഴയ രജിസ്ട്രേഷൻ രേഖകളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. സർവേ നമ്പർ, ഉടമസ്ഥാവകാശം സംബന്ധിച്ച ഭാഗിക വിവരങ്ങൾ എന്നിവ നേരത്തേ ഒാൺലൈനായി സമാഹരിച്ചിട്ടുണ്ടെങ്കിലും 2016ന് ശേഷമുള്ള ആധാരങ്ങൾ മാത്രമാണ് സ്കാൻ ചെയ്ത് സൂക്ഷിച്ചിട്ടുള്ളത്. നഷ്ടപ്പെട്ട പഴയ ആധാരങ്ങളുടെ കാര്യത്തിലും അവ്യക്തതയുണ്ട്. ഡിജിറ്റലായി സൂക്ഷിച്ചിട്ടുള്ള രേഖകളിൽ തന്നെ ഇവ ഒാൺലൈനിൽ ലഭ്യമാണെന്ന് കണ്ടെത്തുകയും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുകയാണ് സർട്ടിഫിക്കറ്റ് അദാലത്തുകളിൽ നടക്കുന്നത്. ഇൗ രേഖ അതത് വകുപ്പുകളുടെ കൗണ്ടറുകളിലോ ഒാഫിസുകളിലോ ഹാജരാക്കി വേണം സർട്ടിഫിക്കറ്റ് വീെണ്ടടുക്കാൻ. ഡാറ്റ ബേസിൽനിന്ന് ഇവ കണ്ടെത്തി നമ്പർ നൽകുന്നതുകൊണ്ട് ബന്ധപ്പെട്ട വകുപ്പുകൾക്ക് വേഗത്തിൽ സർട്ടിഫിക്കറ്റ് നൽകാമെന്നതാണ് മെച്ചം. എം. ഷിബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.