എൻ.ജി.ഒ അസോസിയേഷൻ ജില്ല സമ്മേളനം

കൊല്ലം: 12, 13 തീയതികളിൽ ചടയമംഗലം മംഗലത്ത് ഒാഡിറ്റോറിയത്തിൽ നടക്കും. 12ന് രാവിലെ 10ന് ജില്ല പ്രസിഡൻറ് ജെ. സുനിൽ ജോസ് പതാക ഉയർത്തും. തുടർന്ന് ജില്ല കമ്മിറ്റി, ജില്ല കൗൺസിൽ യോഗങ്ങൾ നടക്കും. 13ന് രാവിലെ 10ന് കെ. മുരളീധരൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് ജെ. സുനിൽജോസ് അധ്യക്ഷത വഹിക്കും. 11.30ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡൻറ് എൻ.കെ. ബെന്നി ഉദ്ഘാടനംചെയ്യും. സി. അനിൽബാബു അധ്യക്ഷതവഹിക്കും. ഉച്ചക്ക് രണ്ടിന് സംഘടനാ ചർച്ച നടക്കും. വൈകീട്ട് 3.30ന് യാത്രയയപ്പ്-സുഹൃദ് സമ്മേളനം മുൻ സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ ഉദ്ഘാടനം ചെയ്യും. സെറ്റോ ഘടക സംഘടന നേതാക്കൾ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.