തിരുവനന്തപുരം: സ്കൂൾ കലോത്സവം ഉപേക്ഷിച്ചതിൽ പ്രതിഷേധിച്ച് സെക്രേട്ടറിയറ്റിന് മുന്നിൽ വിദ്യാർഥികളുടെയും കലാധ്യാപകരുടെയും പ്രതിഷേധ കലോത്സവം. ചെലവും ആർഭാടവും കുറച്ച് മേള നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. സർക്കാർ തീരുമാനപ്രകാരം മുന്നോട്ടുപോകുമെന്നാണ് വിദ്യാഭ്യാസവകുപ്പ് പറയുന്നത്. എന്നാലും മേള പുനഃക്രമീകരിച്ച് നടത്തണമെന്ന അഭിപ്രായം അവർക്കുണ്ട്. കുട്ടികളുടെ ഗ്രേസ് മാർക്കിനെ അടക്കം ബാധിക്കുന്ന വിഷയമായതിനാൽ പരിഹാരംവേണം. ഗ്രേസ് മാർക്ക് പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് മന്ത്രി ഇ.പി. ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്. സെക്രേട്ടറിയറ്റ് നടയിൽ ദഫ്മുട്ടിയാണ് കുട്ടികൾ പ്രതിഷേധിച്ചത്. കഴിഞ്ഞവർഷം തിരുവനന്തപുരം ജില്ലയിൽനിന്ന് സംസ്ഥാന കലോത്സവത്തിൽ പെങ്കടുത്ത എസ്.എം.വി സ്കൂൾ, നെയ്യാറ്റിൻകര ബോയ്സ് സ്കൂൾ കുട്ടികളുടേതായിരുന്നു പ്രതിഷേധം. ജൂൺ മുതൽ പരിശീലനം നടത്തിവരികയാണെന്നും ആഡംബരമില്ലാതെ കലോത്സവം നടത്തണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. നൃത്താധ്യാപക സംഘടനയും പ്രതിഷേധത്തിലാണ്. അവർ വെള്ളിയാഴ്ച തിരുവനന്തപുരത്ത് വാർത്തസമ്മേളനം വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.