തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പി.കെ. ശശി എം.എൽ.എക്കെതിരേ ദേശീയ വനിത കമീഷന്‍ സ്വമേധയാ കേസെടുത്തപ്പോൾ സംസ്ഥാന വനിത കമീഷന്‍ നോക്കുകുത്തിയായെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍. സമാനമായ കുറ്റംചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ സംഘടനയില്‍നിന്ന് പുറത്താക്കുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ, എം.എഎൽ.എയെ പാര്‍ട്ടിയും സര്‍ക്കാറും വനിത കമീഷനും സംരക്ഷിക്കുകയാണ്. സ്വന്തം പാര്‍ട്ടിയിലെ സ്ത്രീകള്‍ക്കുപോലും പ്രയോജനമില്ലാത്ത കമീഷൻ അധ്യക്ഷയെ ഉടൻ പിരിച്ചുവിടണം. സ്ത്രീകള്‍ക്കെതിരേ പരാമര്‍ശം നടത്തിയതിനുപോലും സംസ്ഥാന വനിത കമീഷന്‍ കേസെടുത്തിട്ടുണ്ട്. എന്നാല്‍, ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ ചെറുവിരല്‍ അനക്കാന്‍ തയാറായില്ല. മനുഷ്യനായാല്‍ തെറ്റുപറ്റുമെന്ന് പറയാനല്ല വനിത കമീഷനെന്നും ഹസന്‍ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.