പ്രളയം ഡാമുകൾക്കുമേൽ കെട്ടിവെക്കാൻ ശ്രമം

തിരുവനന്തപുരം: വനഭൂമിയും വയലുകളും വെള്ളപ്പൊക്കം ലഘൂകരിക്കുന്ന ഘടകങ്ങളാണെന്നും അവയുടെ ശോഷണം കണക്കിലെടുക്കാതെ പ്രളയത്തി​െൻറ ഉത്തരവാദിത്തം ഡാമുകളുടെമേൽ അടിച്ചേല്‍പിക്കാനാണ് ശ്രമമെന്നും വൈദ്യുതി മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയും കെ.എസ്.ഇ.ബി ഒാഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ എം.ജി. സുരേഷ്കുമാർ. 1920ലെ കണക്കനുസരിച്ച് കേരളത്തില്‍ 27300 ച.കി.മീ വനഭൂമിയുണ്ടായിരുന്നു. ഇപ്പോള്‍ 10336 ച.കി.മീ ആയി. 30 വര്‍ഷത്തിനുള്ളില്‍ വയല്‍ വിസ്തീർണം മൂന്നിലൊന്നായി കുറഞ്ഞു. വനത്തില്‍ പെയ്യുന്ന മഴ ഒറ്റയടിക്ക് കുത്തിയൊഴുകി താഴേക്ക് പോകില്ല. വയല്‍ ഭൂമിയില്‍ വെള്ളം പരന്ന് പ്രളയത്തി​െൻറ ആഴം കുറക്കും. രണ്ടും പ്രളയദുരന്തം ലഘൂകരിക്കും. 42 മേജര്‍ ഡാമടക്കം 82 ഡാമുകളാണ് കേരളത്തിലുള്ളത്. ഒട്ടേറെ പ്രതികൂല ഘടകങ്ങള്‍ നിലനിന്നപ്പോഴും വെള്ളപ്പൊക്കത്തി​െൻറ രൂക്ഷത കുറയാൻ സഹായിച്ചത് ഡാമുകളാണ്. ഇത്തവണ ഡാമുകള്‍ക്ക് താങ്ങാവുന്നതിലുമധികം മഴയാണ് പെയ്തത്. സംഭരണശേഷിക്കപ്പുറമുള്ള വെള്ളം നദിയിലേക്ക് ഒഴുക്കിക്കളയുകയല്ലാതെ മറ്റ് മാർഗമുണ്ടായിരുന്നില്ല. അപ്പോഴും കഴിയുന്നത്ര സംഭരിച്ച് നിയന്ത്രിത അളവിൽ വെള്ളം മാത്രമേ പുറത്തേക്ക് വന്നിട്ടുള്ളൂ. എല്ലാ ഡാമും ഒന്നിച്ച് നിറഞ്ഞാല്‍ ഒന്നിച്ച് തുറക്കേണ്ടിവരും. ഒന്നിച്ചുതുറന്നോ ഇല്ലയോ എന്നതല്ല, ഡാമുകള്‍ തുറന്നതിനാലാണോ വെള്ളപ്പൊക്കമുണ്ടായെതന്നതാണ് പരിശോധിക്കേണ്ടത്. ഉല്‍പാദന നഷ്ടംകൂടി കണക്കിലെടുത്താല്‍ പ്രളയംമൂലം കെ.എസ്.ഇ.ബി.ക്കുണ്ടായ ആകെ നഷ്ടം 800 കോടി രൂപയിലധികമാണെന്നും അദ്ദേഹം പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.