വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന്​ പരാതി

കൊട്ടിയം: അബൂദബിയിലെ സൂപ്പർ മാർക്കറ്റിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഏഴുപേരിൽനിന്ന് കൊട്ടിയം സ്വദേശിനി പണം തട്ടിയതായി പരാതി. വ്യാജ ഓഫർ ലെറ്ററും മുദ്രപ്പത്രത്തിൽ എഗ്രിമ​െൻറും നൽകിയാണ് തട്ടിപ്പ്. അഷ്ടമുടി സ്വദേശികളായ അനിഷ്, അനിൽകുമാർ, ബൈജു, വൈശേന്ദ്രബാബു, അനിൽകുമാർ, രതീഷ്, രാജേഷ് എന്നിവരാണ് തട്ടിപ്പിനിരയായത്. അബൂദബിയിലെ ബെനിയാസ് എന്ന സ്ഥലത്തെ യാസ്മാർട്ട് ഷോപ്പിങ് മാളിലേക്ക് സെയിൽസ്മാൻ, ഡ്രൈവർ തസ്തികകളിലേക്കാണ് കൊട്ടിയം കണ്ടച്ചിറമുക്ക് സ്വദേശിനി ജോലി വാഗ്ദാനം ചെയ്തത്. മാർച്ച് മൂന്നിന് അഷ്ടമുടി സ്വദേശിയായ ഇടനിലക്കാരൻ മുഖേനയാണ് ഏഴുപേർ 20,000 രൂപയും പാസ്പോർട്ടി​െൻറ പകർപ്പും സ്ത്രീയുടെ വീട്ടിൽ കൊണ്ടുപോയി കൊടുത്തത്. വിസയുടെ ബാക്കി തുക ദുൈബയിൽ എത്തിയശേഷം തവണകളായി നൽകണമെന്നായിരുന്നു ഇവരോട് പറഞ്ഞിരുന്നത്. പറഞ്ഞ സമയത്ത് വിസ ലഭിക്കാതിരുന്നത് അന്വേഷിച്ചപ്പോഴാണ് വ്യാജ ഓഫർ ലെറ്റർ കാണിക്കുകയും മുദ്രപ്പത്രത്തിൽ എഗ്രിമ​െൻറ് നൽകുകയും ചെയ്തത്. ആറുമാസം തികഞ്ഞിട്ടും വിസയോ പണമോ ലഭിക്കാതെ വന്നതോടെ അഷ്ടമുടി വിഷ്ണു സദനത്തിൽ അനീഷും തട്ടിപ്പിനിരയായ മറ്റുള്ളവരും ചേർന്ന് കണ്ടച്ചിറമുക്ക് സ്വദേശിനിക്കെതിരെ പരാതി നൽകി. കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ അജയ് നാഥി​െൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.