കൊല്ലം: കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം തേടി മത്സ്യത്തൊഴിലാളിയും കുടുംബവും. അഴീക്കൽ വടകരവീട്ടിൽ ദിനേശിനാണ് കരൾരോഗം ബാധിച്ചത്. മകൻ കരൾ പകുത്തു നൽകാൻ തയാറാണെങ്കിലും ഭാരിച്ച ചെലവ് കണ്ടെത്താനാവുന്നില്ല. ശസ്ത്രക്രിയക്ക് 20 ലക്ഷം രൂപയോളം വേണമെന്നാണ് എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാർ പറഞ്ഞത്. ദിനേശിെൻറ ഭാര്യ സിന്ധു വർഷങ്ങളായി തൈറോയ്ഡ് രോഗത്തിനും ഇളയമകൻ അഖിൽ വൃക്ക സംബന്ധമായ അസുഖത്തിനും ചികിത്സയിലാണ്. പ്ലസ് ടുവും പത്താംക്ലാസും വിജയിച്ച രണ്ട് മക്കളുടെ ഉപരിപഠനം ദിനേശിെൻറ ചികിത്സകാരണം മുടങ്ങി. ഈ മാസം 18നാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്. ചികിത്സാസഹായത്തിനായി ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം വി. സാഗർ അധ്യക്ഷനായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഗിരീഷ് പുത്തൻപറമ്പിലാണ് കൺവീനർ. ദിനേശിെൻറയും സിന്ധുവിെൻറയും പേരിൽ എസ്.ബി.ഐ ക്ലാപ്പന ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 67247125444, ഐ.എഫ്.എസ്.സി- SBIN0070617. ഫോൺ: 9963352530.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.