കുടിവെള്ളം തെളിനീരാക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പ്

തിരുവനന്തപുരം: പ്രളയാനന്തരം മലിനമായ കുടിവെള്ളം തെളിനീരാക്കാന്‍ തദ്ദേശ സ്വയംഭരണവകുപ്പി​െൻറ കർമപദ്ധതി. 2,40,482 കിണറുകളാണ് ശുചീകരിക്കാനുള്ളത്. ആദ്യഘട്ടത്തിൽ തിരുവല്ല, വൈക്കം അങ്ങാടി, നോര്‍ത്ത് പറവൂര്‍, ചെങ്ങന്നൂര്‍, ചാലക്കുടി, കൽപറ്റ മുന്‍സിപ്പാലിറ്റികളിലും റാന്നി അങ്ങാടി, തിരുവാര്‍പ്പ്, കാലടി, തലവടി, പടിഞ്ഞാറത്തറ പഞ്ചായത്തുകളിലും 11500 കിണറുകളുടെ ഗുണനിലവാര പരിശോധന നടത്തും. ഇതിന് 1200 എന്‍.എസ്.എസ് വളൻറിയര്‍മാര്‍ക്കുള്ള പരിശീലനം പൂർത്തിയായി. മന്ത്രി എ.സി. മൊയ്തീ​െൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പദ്ധതികൾക്ക് രൂപംനല്‍കിയത്. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കുടിവെള്ള സ്രോതസ്സുകളുടെ വിവരം ശേഖരിക്കും. കുടിവെള്ള ശുചീകരണത്തിന് ഫീല്‍ഡ് കിറ്റ് തയാറായിട്ടുണ്ട്. ഒരു കിറ്റ് ഉപയോഗിച്ച് 200ഓളം കുടിവെള്ള സ്രോതസ്സുകളിലെ വെള്ളം പരിശോധിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.