ഗ്രാമീണമേഖലയിൽ ഖനന മാഫിയ രംഗത്ത്​അദാനി ഗ്രൂപ്പെന്ന്​ വ്യാജ പ്രചാരണം

ആയൂർ: പ്രകൃതിരമണീയമായ കിഴക്കൻ ഗ്രാമീണമേഖലയിൽ കണ്ണ് െവച്ച് ക്വാറി ഖനന മാഫിയ രംഗത്ത്. ഇത്തിക്കരയാറി​െൻറ ഭാഗമായ വട്ടത്തിൽ തങ്ങൾ വെള്ളച്ചാട്ടത്തിന് സമീപത്തെ പൊടിയൻ ചത്ത പാറയാണ് നിലവിൽ ഖനനത്തിന് നീക്കം നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. വട്ടത്തിൽ തങ്ങൾ വെള്ളച്ചാട്ടം ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നാണ്. പ്രദേശം ജനവാസമേഖലയുമാണ്. ഇൗ ടൂറിസം കേന്ദ്രത്തിലെ പ്രധാന ആകർഷണം ദേശീയപക്ഷിയായ മയിലാണ്. ഇവിടെ പാറ ഖനനം തുടങ്ങിയാൽ നൂറുകണക്കിന് മയിലുകൾ ചത്തൊടുങ്ങുന്നതിന് കാരണമാകും. പൊടിയൻ ചത്തപാറയിൽ വർഷങ്ങൾക്ക് മുമ്പ് ക്വാറി പ്രവർത്തിച്ചിരുന്നെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. എന്നാൽ പുതിയ റോഡ്വെട്ടി എതിർപ്പില്ലാത്തവിധം പാറപൊട്ടിക്കാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്. ഇതിനായി സമീപെത്ത വസ്തുക്കൾ 15 വർഷത്തേക്ക് പാട്ടത്തിന് ചോദിച്ച് ഖനന ലോബി ഉടമകളെ സമീപിച്ചിട്ടുണ്ട്്. പാട്ടമായി വൻ തുകയാണ് ഒാഫർ ചെയ്യുന്നത്. ഏക്കറുകണക്കിന് വസ്തുക്കൾ ഖനന ലോബികൾ പാട്ടത്തിന് വാങ്ങുന്നതോടെ മറ്റൊരു ഭൂമി തട്ടിപ്പിന് കളമൊരുങ്ങുമോ എന്ന് സംശയിക്കുന്നവരുമുണ്ട്. നാട്ടിലെ ചില തൽപരകക്ഷികളുടെ പിന്തുണയും ഖനന ലോബിക്കുണ്ട്. താൽക്കാലിക ലാഭം പ്രതീക്ഷിച്ചാണ് ഇത്തരക്കാർ ഖനനത്തിന് കൂട്ടുനിൽക്കുന്നത്. അദാനി ഗ്രൂപ്പാണ് ഖനനത്തിനെത്തുന്നതെന്ന് വ്യാജപ്രചാരണം നടക്കുന്നുണ്ട്. ഇതുവഴി എതിർപ്പുകൾ കുറക്കാമെന്നാണ് ബന്ധപ്പെട്ടവർ കരുതുന്നത്. കുരങ്ങ്, കാട്ടുമുയൽ, മുള്ളൻ പന്നി, ഉടുമ്പ്, കുറുക്കൻ, വിവിധയിനം പാമ്പുകൾ തുടങ്ങിയവയുടെ പ്രധാന ആവാസകേന്ദ്രമാണ് ഇൗ പ്രദേശം. കൂടാതെ അണ്ണാൻ, കുളക്കോഴി, തത്ത, മൈന, കുരുവി, ചീവിടുകൾ, ആപൂർവയിനം ചിത്രശലഭങ്ങൾ എന്നിവയും ഇവിടുണ്ട്. ഇവയുടെയെല്ലാം നാശത്തിന് ഖനനം കാരണമാകും. കടുത്തവേനലിൽ പോലും വറ്റാത്ത ഇത്തിക്കരയാറിൽ വെള്ളംതാഴാനും ഖനനം ഇടയാക്കും. സമീപകാലത്ത് ഇത്തിക്കരയാറിന് കുറുകെ നിർമിച്ച പെരപ്പയം പാലത്തിനും സമീപത്തെ വീടീകൾക്കും ആരാധനാലയങ്ങൾക്കും ബലക്ഷയം സംഭവിക്കാനും സാധ്യതയുണ്ട്. പരിസ്ഥിതിദുർബല പ്രദേശങ്ങളിൽ ക്വാറി പ്രവർത്തനങ്ങൾ മരവിപ്പിച്ച് കൊണ്ടുള്ള ഹരിത ൈട്രബ്യ്രൂണലി​െൻറ ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് ഖനനനീക്കം നടക്കുന്നത്. ഖനന പ്രവർത്തനങ്ങൾെക്കതിരെ നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.