അന്ത്യാഭിലാഷമനുസരിച്ച് പിതാവിെൻറ മൃതദേഹം മക്കൾ പഠനാവശ്യത്തിന് നല്‍കി : ചൊവ്വാഴ്ച പുലര്‍ച്ച ഹൃദയാഘാതംമൂലം മരിച്ച പുളിയറക്കോണം മൈലാടി വഞ്ചിയൂർക്കോണത്തു വീട്ടിൽ മണികണ്ഠൻ നായരുടെ (71 -റിട്ട. ഗവണ്‍മെൻറ് പ്രസ്) മൃതദേഹം വിദ്യാർഥികൾക്ക് പഠനാവശ്യത്തിന് നല്‍കി. പിതാവിെൻറ അന്ത്യാഭിലാഷമനുസരിച്ച് മക്കള്‍ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറുകയായിരുന്നു. മൃതദേഹം നൽകാൻ സമ്മതമെന്ന് മണികണ്ഠൻ നായർ എട്ടു വർഷം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതർക്ക് എഴുതി നല്‍കിയിരുന്നു. മൃതദേഹം അനാട്ടമി ലാബിന് വിട്ടുനൽകിയതറിഞ്ഞ് വഞ്ചിയൂർക്കോണം വീട്ടിൽ ജനപ്രവാഹമായിരുന്നു. ആചാരപ്രകാരം അന്ത്യകർമങ്ങൾ ചെയ്ത് ഉച്ചക്ക് 12ന് മൃതദേഹം ജനാവലിയുടെ അകമ്പടിയോടെ അനാട്ടമി ലാബിലേക്ക് കൊണ്ടുപോയി. ഭാര്യ: പരേതയായ വസന്തകുമാരി. മക്കള്‍: അഞ്ജലി, അശ്വതി, അഭിലാഷ്. മരുമക്കള്‍: രാജഗോപാൽ (ഒമാൻ), അശ്വതി. ചിത്രം-ഉണ്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.