കൊല്ലം: ഉത്രാടദിവസം മദ്യലഹരിയിൽ വയോധികെൻറ തലയിൽ കല്ലുകൊണ്ടിടിച്ച് പരിക്കേൽപിച്ച ശേഷം ഒളിവിൽ പോയ യുവാവിനെ ഈസ്റ്റ് പൊലീസ് പിടികൂടി. ആശ്രാമം സ്വദേശി ജോർജ് ഈപ്പനെ(70) ആക്രമിച്ച കേസിൽ ആശ്രാമം ഹരിശ്രീനഗർ റോക്ക് ഫീൽഡിൽ അരുൺ ജോസഫാണ് (23) പിടിയിലായത്. ആശ്രാമത്തെ സർക്കാർ അതിഥിമന്ദിരത്തിന് സമീപം പേരക്കുട്ടികൾക്കൊപ്പം നിൽക്കുകയായിരുന്ന ഈപ്പനെ അരുൺ ആക്രമിക്കുകയായിരുന്നു. ജോർജ് ഈപ്പന് മുൻപരിചയം ഇല്ലാഞ്ഞതിനാൽ പ്രതിയെ കണ്ടെത്തുന്നതിൽ പൊലീസ് ഏറെ കുഴങ്ങി. സംഭവസമയം സമീപത്തുണ്ടായിരുന്ന നിരവധി പേരിൽ നിന്ന് വിവരം ശേഖരിച്ചാണ് തിരിച്ചറിഞ്ഞത്. നേരത്തെയും ഇയാൾ സമാനമായ രീതിയിൽ നിരവധി പേരെ ആക്രമിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഈസ്റ്റ് സി.ഐ മഞ്ജുലാലിെൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു. എ.എസ്.ഐ കമലാസനൻ, എസ്.സി.പി.ഒ സുനിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.