തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) സംസ്ഥാനസർക്കാർ വേണ്ടെന്നുവെക്കുന്നത് ചരിത്രത്തിൽ ആദ്യം. 1994ൽ കോഴിക്കോട്ടായിരുന്നു ആദ്യമേള. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇൻറര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള(ഐ.എഫ്.എഫ്.കെ) തിരുവനന്തപുരത്തും കൊച്ചിയിലും വീണ്ടും കോഴിക്കോട്ടും അരങ്ങേറിയെങ്കിലും ചലച്ചിത്ര അക്കാദമി രൂപവത്കരിക്കപ്പെട്ട 1998നുശേഷം തിരുവനന്തപുരം സ്ഥിരം വേദിയായി. ഗോവ ഫെസ്റ്റിവലിനൊപ്പം രാജ്യത്തെ സിനിമ പ്രേക്ഷകരുടെ ഹൃദയം കവരുന്ന മേളയായി വളരാൻ 22 വർഷത്തിനിടെ ഐ.എഫ്.എഫ്.കെയ്ക്ക് കഴിഞ്ഞു. ഏഴ് കോടിയോളം രൂപയാണ് പ്രതിവർഷം രാജ്യാന്തര ചലച്ചിത്രമേളക്ക് സർക്കാർ ചെലവാക്കുന്നത്. ഇതിന് പുറമെ പ്രദേശികമേളകളും ഹ്രസ്വചലച്ചിത്ര- ഡോക്യുമെൻററി മേളയും ടൂറിങ് ടാക്കീസ് പരിപാടികളും അക്കാദമി സംഘടിപ്പിക്കാറുണ്ട്. പ്രതിവർഷം ഒമ്പത് കോടി രൂപയോളം സർക്കാറിന് ചെലവാകുന്നുണ്ട്. മേളകൾ ഒഴിവാക്കുന്നതോടെ ഈ തുക ദുരിതാശ്വാസനിധിയിലേക്ക് വകയിരുത്താമെന്നാണ് പൊതുഭരണവകുപ്പിെൻറ പ്രതീക്ഷ. പൊതുഭരണവകുപ്പിെൻറ ഉത്തരവിെന തുടർന്ന് 23ാമത് ഐ.എഫ്.എഫ്.കെയിലേക്കുള്ള സിനിമകളുടെ അപേക്ഷ നിർത്തിവെച്ചതായി അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. ഐ.എഫ്.എഫ്.കെ നടത്താത്ത പക്ഷം മൂന്ന് പ്രാദേശിക ഫിലിം ഫെസ്റ്റിവലുകളും ദേശീയ ഫിലിം ഫെസ്റ്റിവലുകളും ഉപേക്ഷിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മടങ്ങിയെത്തിയശേഷം മേളനടത്തിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ചർച്ച നടത്താനാണ് സാംസ്കാരികവകുപ്പിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.