തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കം, പ്രളയ ദുരിതാശ്വാസ പ്രവർത്തനം, നവകേരള നിർമാണം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യാൻ ബുധൻ, വ്യാഴം ദിവസങ്ങളിൽ സി.പി.െഎ സംസ്ഥാന കൗൺസിൽ ചേരും. ചൊവ്വാഴ്ച ചേർന്ന സംസ്ഥാന നിർവാഹക സമിതിയിൽ ഇക്കാര്യം അടങ്ങുന്ന പ്രവർത്തന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അവതരിപ്പിച്ചു. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിെൻറ ഭാഗമായ ബൂത്ത്തല ശിൽപശാലകൾ അവസാനിച്ചു. നവകേരള നിർമിതി പരിസ്ഥിതിക്ക് അനുയോജ്യമായ തരത്തിലാവണമെന്നും നിലവിലെ വികസന വീക്ഷണം മാറ്റണമെന്നുമാണ് സി.പി.െഎ നേതൃത്വത്തിെൻറ നിലപാട്. കൗൺസിലിലെ ചർച്ചയിൽ ഇൗ ദിശയിലുള്ള അഭിപ്രായം സ്വരൂപിക്കലിനാവും ശ്രമം. പ്രളയകാലത്ത് ജർമൻ യാത്ര നടത്തിയ മന്ത്രി കെ. രാജുവിനെതിരായ നടപടിയും കൗൺസിലിൽ റിപ്പോർട്ട് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.