മലയിൻകീഴ്: വാഹനപരിശോധന നടത്തവെ പൊലീസിനെ അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച മൂന്നുപേർക്കെതിരെ കേസെടുത്തു. കൃത്യനിർവഹണതടസ്സത്തിന് മലയിൻകീഴ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പേയാട് കുരിശുമുട്ടം സ്വദേശികളായ ഉദയൻ, രഞ്ജു, മോനു എന്നിവർക്കെതിരെയാണ് കേസ്. കുരിശുമുട്ടം ഭാഗത്ത് ഞായറാഴ്ച വൈകീട്ട് നാലിന് വാഹനപരിശോധനയിലേർപ്പെട്ട മലയിൻകീഴ് പൊലീസിനെയാണ് ഇവർ അസഭ്യം പറഞ്ഞത്. ഇവർ ഒളിവിലാണ്. പരിസരത്തെ സ്ഥിരം മദ്യപ സംഘങ്ങളിൽപെട്ടവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.