സർക്കാർ ക്വാർട്ടേഴ്സുകൾ പുനരധിവാസത്തിന് നൽകണം -ആം ആദ്മി പാർട്ടി

തിരുവനന്തപുരം: ഒഴിഞ്ഞുകിടക്കുന്ന സർക്കാർ ക്വാർട്ടേഴ്സുകൾ പുനരധിവാസത്തിന് നൽകണമെന്ന് ആം ആദ്മി പാർട്ടി. പ്രളയത്തിൽ ഏറ്റവുമധികം നാശം ഉണ്ടായ ഇടുക്കി ജില്ലയിൽ വൈദ്യുതിബോർഡി​െൻറ ഒട്ടനവധി ക്വാർട്ടേഴ്സുകൾ ഒഴിഞ്ഞുകിടക്കുകയാണ്. അവ ഏറ്റവും വേഗത്തിൽ തയാറാക്കി പൂർണമായും വീട് നഷ്ടപ്പെട്ട കുടുംബങ്ങളെ അവിടെ പുനരധിവസിപ്പിക്കണം. അവരുടെ വീട് നിർമാണം പൂർത്തിയാകുന്ന മുറക്ക് സ്വന്തം വീട്ടിലേക്ക് അവർക്ക് മടങ്ങാൻ കഴിയും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും വൈദ്യുതിമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.