വീട്ടിൽനിന്ന് 45 പവന്‍ കവർന്ന അന്തര്‍ സംസ്ഥാന മോഷ്​ടാവ് പിടിയില്‍

നേമം: പാപ്പനംകോട് പുതിയ കാരക്കാമണ്ഡപം ഹൈസ്കൂളിനു സമീപം വിജയ് ആര്‍. നായരുടെ വീട്ടില്‍ നിന്ന് 45 പവന്‍ മോഷ്ടിച്ച വയനാട് കൽപറ്റ ചരുവിള പുത്തന്‍ വീട്ടില്‍ ജോയി ( 51)യെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി കാലങ്ങളില്‍ അടച്ചിട്ട വീട് കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തുന്നത്. ഭാര്യയുടെ പ്രസവ ആവശ്യത്തിനായി കോട്ടയത്തു പോയിരുന്ന അവസരത്തിലാണ് വീടി​െൻറ മുൻവശം വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്. വാതില്‍ തുറന്നു കിടക്കുന്നതു കണ്ട് അയല്‍വാസികള്‍ വീട്ടുടമക്ക് വിവരം നൽകുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണം മാര്‍ത്താണ്ഡത്തെ ജ്വല്ലറിയില്‍ വില്‍ക്കുകയായിരുന്നു. സ്വര്‍ണം ജ്വല്ലറിയില്‍നിന്ന് കണ്ടെടുത്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഏപ്രിലിൽ കോഴിക്കോട് ജില്ലാ ജയിലില്‍നിന്ന് പുറത്തിറങ്ങിയ പ്രതി നിരവധി മോഷണ ശ്രമങ്ങള്‍ നടത്തിയിരുന്നു. കന്യാകുമാരി ജില്ലയിലും സംസ്ഥാനത്തുടനീളം വിവിധ പൊലീസ് സ്േറ്റഷനുകളിലായി 45ഓളം മോഷണക്കേസുകള്‍ പ്രതിക്കെതിരെ നിലവിലുണ്ട്. നേമം ഇന്‍സ്പെക്ടര്‍ കെ. പ്രദീപി‍​െൻറ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മാരായ എസ്.എസ്. സജി, സഞ്ചു ജോസഫ്, ബിജു സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പത്മകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.