തിരുവനന്തപുരം: നഗരത്തിലേക്ക് തമിഴ്നാട്ടിൽ നിന്ന് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. ഒന്നരകിലോ കഞ്ചാവുമായി സിറ്റി ഷാഡോ പൊലീസാണ് പിടികൂടിയത്. ബീമാപള്ളി റോസ്മിൽ കോൺവെൻറിന് സമീപം േപ്രം നിവാസിൽ ചന്ദ്രൻ എന്നു വിളിക്കുന്ന രഘുവിനെയാണ് (48) വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെ കഞ്ചാവ് വിറ്റതിന് പിടിയിലായവർക്ക് രഘുവാണ് കഞ്ചാവ് എത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. മുമ്പും ഇയാൾ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ട്. തിരുവനന്തപുരം നഗരം ലഹരിമുക്തമാക്കുന്നതിന് പൊലീസ് നടപ്പാക്കി വരുന്ന പദ്ധതികളായ ഡാൻസാഫ് (ഡിസ്ട്രിക്ട് ആൻറി നർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ്), കോളജ്, സ്കൂൾ തലത്തിൽ നടപ്പാക്കുന്ന 'നാർകോക്ലബ്' എന്നിവയുടെയും ഭാഗമായി ഷാഡോ പൊലീസ് നടത്തുന്ന അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.