തിരുവനന്തപുരം: മുഖ്യമന്ത്രിക്കുപിന്നാലെ 14 മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കൂടി വിദേശ പര്യടനത്തിനു പോകുമ്പോൾ സംസ്ഥാനത്തെ പ്രളയദുരിതാശ്വാസ പുനരധിവാസപ്രവർത്തനങ്ങൾ പാടേ താളം തെറ്റുമെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ. ചികിത്സാർഥമുള്ള മുഖ്യമന്ത്രിയുടെ യാത്ര ഒഴിവാക്കാനാവാത്തതാണെങ്കിൽ മന്ത്രിമാരുടെ യാത്ര അസമയത്തുള്ളതാണ്. കേരളം പ്രളയക്കെടുതിയിൽ നിന്നു പിച്ചെവച്ചു തുടങ്ങുന്നതേയുള്ളൂ. ആയിരങ്ങൾ ഇനിയും ദുരിതാശ്വാസക്യാമ്പുകളിലുണ്ട്. ദുരിതാശ്വാസ പുനരധിവാസപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കേണ്ട ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരുമാണ് വിദേശത്തേക്കുപോകുന്നത്. ഇപ്പോഴത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മന്ത്രിമാരുടെ വിദേശയാത്ര മാറ്റിെവക്കണമെന്ന് ഹസൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.