വനാതിർത്തികളിൽ വ്യാജവാറ്റും കഞ്ചാവ് കടത്തും വ്യാപകം

അഞ്ചൽ: കിഴക്കൻ മേഖലയിലെ വനാതിർത്തി പ്രദേശങ്ങളിലും തോട്ടം മേഖലകളിലും വ്യാജവാറ്റ്, കഞ്ചാവ് കച്ചവടം, വനജന്തുക്കളെ കൊന്ന് കടത്തൽ മുതലായവ വർധിക്കുന്നതായി നാട്ടുകാർ. പ്രതിഷേധിക്കുന്നവരെ സംഘങ്ങൾ ഭീഷണിപ്പെടുത്തിയും മർദിച്ചും ഒതുക്കുകയാണ്. വനാതിർത്തിയോട് ചേർന്നുള്ളതും ആൾപാർപ്പില്ലാത്തതുമായ വീടുകളാണ് വ്യാജവാറ്റിന് തെരഞ്ഞെടുക്കുന്നത്. പൊലീസോ എക്സൈസോ വരുമെന്നറിഞ്ഞാൽ ഉടൻ വിവരം അറിയിക്കുന്നതിന് ഏജൻറുമാരുമുണ്ട്. വനമേഖലയോട് ചേർന്നുള്ള സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ചാണ് കഞ്ചാവ് ലോബിയുടെ പ്രവർത്തനം. ഈ പ്രദേശങ്ങളിൽനിന്ന് അഞ്ചൽ, പുനലൂർ, കടയ്ക്കൽ മുതലായ ടൗണുകളിൽ പഠനത്തിനായി പോകുന്ന ചിലരെ ഏജൻറുമാരാക്കിയും വിൽപന നടത്തുന്നുണ്ട്. ചെറിയ പാക്കറ്റുകളായോ കഞ്ചാവ് നിറച്ച സിഗരറ്റുകളാക്കിയോ ആണ് കച്ചവടം. ആർ.പി.എൽ, ഓയിൽപാം തോട്ടങ്ങളിൽ മേയാൻ വിടുന്ന വളർത്തുമൃഗങ്ങളെ കൊന്ന് കാട്ടിറച്ചിയെന്ന വ്യാജേന നാട്ടിലെത്തിച്ച് വൻ വിലയ്ക്ക് വിൽപന നടത്തുന്ന സംഘങ്ങളും സജീവമാണ്. ഉൾവനങ്ങളിൽനിന്ന് വെള്ളം കുടിക്കാനായി വനാതിർത്തികളിലെത്തുന്ന മൃഗങ്ങളെ വെടിെവച്ചുകൊന്ന് ഇറച്ചിവിൽപനയും വനപാലകരുടെ കണ്ണുവെട്ടിച്ച് രഹസ്യമായി നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.