(ചിത്രം) പത്തനാപുരം: അധ്യാപനവൃത്തിക്കായി ജീവിതം സമർപ്പിച്ച ഏബ്രഹാം സാറിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചതിെൻറ സന്തോഷത്തിലാണ് മലയോരനാട്. തൊളിക്കോട് ഗവ.എല്‍.പി സ്കൂളിലെ പ്രഥമാധ്യാപകന്‍ വിളക്കുവെട്ടം കല്ലുപറമ്പില്‍ കെ.ജി. എബ്രഹാമാണ് ഇത്തവണത്തെ സംസ്ഥാന അധ്യാപക അവാര്‍ഡിന് ജില്ലയില്‍നിന്ന് പരിഗണിക്കപ്പെട്ടത്. 1991ല്‍ വിദ്യാഭ്യാസവകുപ്പില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ഏബ്രഹാം കേളൻകാവ്, ആരംപുന്ന സ്കൂളുകളിൽ പ്രവർത്തിച്ചു. 2002ലാണ് തൊളിക്കോട് സ്കൂളിലെ പ്രഥമാധ്യാപകനായി ചുമതലയേറ്റത്. അധ്യാപക കുടുംബത്തില്‍ ജനിച്ച എബ്രഹാമിന് പിതാവ് കെ.എം. ജോർജ് പകര്‍ന്ന പാഠങ്ങളാണ് പ്രചോദനമായത്. വിദ്യാര്‍ഥികളുടെ കുറവുകാരണം സര്‍ക്കാര്‍ അടച്ചുപൂട്ടാൻ ഉത്തരവിട്ട തൊളിക്കോട് ഗവ.എല്‍.പി സ്കൂളിനെ അതിജീവനത്തിെൻറ പാതയില്‍ എത്തിച്ചു. നിലവില്‍ പ്രീപ്രൈമറി ഉള്‍പ്പെടെ പതിനൊന്ന് ഡിവിഷനുകളിലായി മുന്നൂറോളം വിദ്യാർഥികളാണുള്ളത്. ചുരുങ്ങിയ കാലയളവിനുള്ളിൽ മൂന്നു തവണ ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാർഡ്, ഒരു തവണ സംസ്ഥാനത്തെ മികച്ച പി.ടി.എക്കുള്ള അവാർഡ്, ഹരിത വിദ്യാലയം, മികവ് ദേശീയ സെമിനാർ എന്നിവ വിദ്യാലയത്തെ തേടി എത്തി. സംസ്ഥാനത്ത് ആദ്യമായി പ്രാദേശിക പി.ടി.എകൾ ആരംഭിച്ച് വിദ്യാഭ്യാസരംഗത്ത് 'തൊളിക്കോട് മാതൃക' അവതരിപ്പിച്ചതും അദ്ദേഹമാണ്. അധ്യാപനത്തിലുപരിയായി മികച്ച സംഘാടകന്‍, പരിശീലകന്‍ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. അധ്യാപനരംഗത്ത് നിരവധി ബഹുമതി ലഭിച്ച ഏബ്രഹാമിന് കഴിഞ്ഞവര്‍ഷത്തെ ഗുരുനന്മ പുരസ്കാരവും ലഭിച്ചു. ഭാര്യ ഗ്രേസിയും അധ്യാപികയാണ്. റോയൽ ജോർജ് എബ്രഹാം, റിയ റെയ്ച്ചൽ എബ്രഹാം എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.